സ്കൂൾ അക്കാദമി കേരള സംഘടിപ്പിച്ച മൂന്നാമത് ദേശീയ അധ്യാപക കോൺഫറൻസ് – ഹൈദരാബാദ് യാത്രയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള അധ്യാപക സംഘം സെക്കന്ദരാബാദിൽ എത്തിച്ചേർന്നപ്പോൾ

May 19, 2024 - By School Pathram Academy

മൂന്നാമത് മൂന്നാമത് ദേശീയ അധ്യാപക കോൺഫറൻസ് – ഹൈദരാബാദ് യാത്ര  പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള അധ്യാപക സംഘം സെക്കന്ദരാബാദിൽ എത്തിച്ചേർന്നു.

സ്കൂൾ അക്കാദമി കേരള സംഘടിപ്പിച്ച മൂന്നാമത് ദേശീയ അധ്യാപക സംഗമത്തിലും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമായി കേരളത്തിൽ നിന്നുള്ള അധ്യാപകരും കുട്ടികളും അടങ്ങുന്ന 19 അംഗങ്ങൾ തെലുങ്കാനയിലെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.

നാല് ദിവസങ്ങളായി നടക്കുന്ന ഹൈദരാബാദ് യാത്ര ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളുടെ സന്ദർശനം തുടങ്ങിയ നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള വിവിധ ജില്ലകളിലെ അധ്യാപകരും കുട്ടികളും ഉൾപ്പെടെ 19 പേരാണ് ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കുന്നത്.

Snow World, ഹുസൈൻ സാഗർ,  ലുംമ്പിനി പാർക്ക് , ബോട്ട് യാത്ര, ലൈറ്റ് ഷോ , തെലങ്കാന സെക്രട്ടറിയേറ്റ്, അംബേദ്കർ പ്രതിമ  തുടങ്ങിയവയാണ് ആദ്യദിന  സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്