മൂന്നും, നാലും പിരീഡിലെ അധ്യാപകർ സ്റ്റേറ്റ് അച്ചീവ്‌മെന്റ്റ് ടെസ്റ്റിൻ്റെ ചുമതല വഹിക്കേണ്ടതാണ്. സമഗ്ര ശിക്ഷ സർക്കുലർ

August 16, 2024 - By School Pathram Academy

പരാഖ് ശൈക്ഷിക് സർവേക്ഷനുമായി (PRSS/NAS) ബന്ധപ്പെട്ട് 16-08-2024 ന് നടത്തുന്ന State Achievement Test (SAT) ൻ്റെ 1 സെറ്റ് മാതൃകാചോദ്യങ്ങൾ (മലയാളം ഇംഗ്ലീഷ്, തമിഴ്, കന്നട) ഇതോടൊപ്പം ചേർക്കുന്നു. പ്രസ്‌തുത പരിശീലന ചോദ്യങ്ങൾ എല്ലാ വിദ്യാ ലയങ്ങൾക്കും ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

പരിശീലനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

3/4 പിരീഡിലെ അധ്യാപകർ സ്റ്റേറ്റ് അച്ചീവ്‌മെന്റ്റ് ടെസ്റ്റിൻ്റെ ചുമതല വഹിക്കേണ്ടതാണ്.

ചോദ്യങ്ങൾ സ്വന്തം നിലയിൽ പ്രിൻ്റെടുത്തോ ഡിജിറ്റലായി പ്രദർശിപ്പിച്ചോ ചാർട്ട് പേപ്പർ/ബോർഡിൽ എഴുതിയോ സ്റ്റേറ്റ് അച്ചീവ്‌മെൻ്റ് ടെസ്റ്റ് നടത്താവുന്ന താണ്. സ്ക്രീനിൽ പ്രദർശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ വിദ്യാലയങ്ങളിൽ മുൻകൂട്ടി ഒരുക്കണം (വിദ്യാലയങ്ങൾക്ക് ഇതിനുവേണ്ട സഹായം അതാത് ബി. ആർ.സി.കളുടെ നേതൃത്വത്തിൽ ജില്ലാതല PRSS/NAS സെൽ ഉറപ്പുവരുത്തണം.)

കുട്ടികളുടെ പ്രതികരണങ്ങൾ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തി വാങ്ങണം.

ഇപ്രകാരം കുട്ടികൾ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ അതാത് വിഷയം പഠിപ്പി ക്കുന്ന അധ്യാപകർ അന്നേദിവസം തന്നെ വിലയിരുത്തേണ്ടതാണ്.

വിലയിരുത്തലിൻ്റെ വിശകലനം എസ്.ആർ.ജി.യിൽ ചർച്ച ചെയ്‌ത് ആവശ്യമായ പിന്തുണാ പരിപാടികൾ നടപ്പിലാക്കുകയും വേണം.