മൂന്ന് കുട്ടികൾ, അടുത്തെയിടെ, എറണാകുളത്തെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കടന്നു വന്നു

February 21, 2022 - By School Pathram Academy

മൂന്ന് കുട്ടികൾ, അടുത്തെയിടെ, എറണാകുളത്തെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കടന്നു വന്നു. കിലോമീറ്ററുകൾ അപ്പുറത്തുള്ള പാലാരിവട്ടത്ത് നിന്ന് അവർക്ക് കാശു നിറഞ്ഞ ഒരു പേഴ്‌സ് കളഞ്ഞു കിട്ടി. അത് ഏൽപ്പിക്കാൻ വന്നതാണ്. പാലാരിവട്ടത്ത് പോലീസ് സ്റ്റേഷൻ ഉണ്ട്, എന്നിട്ടും ഇത്രയും ദൂരം എന്തിനു വന്നു എന്നാണ് Station House Officer ചോദിച്ചു. കടവന്ത്ര Child Friendly Poilce Station ആണെന്ന് അവർക്ക് അറിയാമായിരുന്നു എന്നതാണ് കാര്യം.

പിന്നീടൊരിക്കൽ, തിരുവനന്തപുരത്തെ പാളയം ഭാഗത്ത് കൂടി നടന്നു പോയ ഒരു മനുഷ്യൻ പൊട്ടിയ ഒരു സ്ലാബിൽ കാൽ കുടുങ്ങി ആശുപത്രിയിലായി. കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഈ മനുഷ്യൻ വീട്ടിലേക്ക് മടങ്ങിയെത്തി. അതിന് ശേഷം അയാളുടെ മകൻ ഫോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കയറി ചെന്നിട്ട്, ഫുട്പാത്ത് പൊളിഞ്ഞു കിടന്നതിന് ഉത്തരവാദി ആയവർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പാളയത്ത് നടന്ന സംഭവത്തിൽ ഫോർട്ട് പോലീസ് സ്റ്റേഷനിൽ എന്തിനാണ് കേസ് എടുക്കുന്നത്? കാരണം, ഫോർട്ട് പോലീസ് സ്റ്റേഷൻ Child Friendly Police Station ആണ്.

2017-ൽ തുടങ്ങിയ ഈ പദ്ധതിയുടെ ഫലം ഇപ്പോൾ കണ്ടു തുടങ്ങി. ഇതിനോടകം 5,300 പൊലീസുകാരെ പരിശീലിപ്പിച്ചു കഴിഞ്ഞു. ഇന്ന്, സംസ്ഥാന പോലീസ് മേധാവി ശ്രീ. അനിൽ കാന്ത് IPS ‘വാത്സല്യം 2022’ എന്ന പേരിൽ ഒരു ബൃഹത് പദ്ധതിയ്ക്ക് ADGP ശ്രീ മനോജ് അബ്രഹാമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഓരോ ജില്ലയിലും നാല് മാസ്റ്റർ ട്രെയിനെർസ്, അവർക്ക് വേണ്ട വിശദമായ ട്രെയിനിങ് മാന്വൽ സൃഷ്ടിച്ച ശേഷം ഈ പദ്ധതിയിലൂടെ ഏഴു ബാച്ചിലായി 4,200 പോലീസ്‌കാരെ കൂടി സമയബന്ധിതമായി ശിശു സൗഹൃദ പൊലീസിംഗിൽ പരിശീലനം നൽകും. മാറുന്ന കാലത്തിന്റെ പ്രതിഫലനമാണ് ഈ നടപടി.

#changemaking #changingpolice #childfriendlypolicestation #unicef #childandpolice

Category: News