മൂന്ന് മേഖലാ അദാലത്തുകളാണ് ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് അടിയന്തിരമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്

July 04, 2024 - By School Pathram Academy

മൂന്ന് മേഖലാ അദാലത്തുകളാണ് ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് അടിയന്തിരമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. 

ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. 

ആഗസ്റ്റ് 5 ന് കൊല്ലത്ത് വെച്ച് തെക്കൻ മേഖല അദാലത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. 

ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് വടക്കൻ മേഖലാ അദാലത്തും നടത്തും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. 

പ്രസ്തുത അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, 

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവരും, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാരും, സെക്ഷൻ ക്ലാർക്കുമാരും പങ്കെടുക്കും. 

ഫയൽ അദാലത്തിൽ പരിഗണിക്കുന്ന ഫയലുകളുടെ കട്ടോഫ് തീയതി 2023 ഡിസംബർ 31 ആണ്. 

അദാലത്തിൽ ഉൾക്കൊള്ളിക്കേണ്ട ഫയലുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ., ആർ.ഡി.ഡി., ഡി.ഡി. ഓഫീസുകളിൽ നൽകാവുന്നതാണ്

Category: News