കേന്ദ്രീകൃത മൂല്യനിർണ്ണയക്യാമ്പുകളിൽ മൂല്യനിർണ്ണയം ആരംഭിക്കുന്നത് – സംബന്ധിച്ച ഉത്തരവ്

March 20, 2024 - By School Pathram Academy

ഉത്തരവ്

വിഷയം – പൊതുവിദ്യാഭ്യാസ വകുപ്പ് – 2024 മാർച്ചിലെ ഹയർ സെക്കൻററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണ്ണയക്യാമ്പുകളിൽ മൂല്യനിർണ്ണയം ആരംഭിക്കുന്നത് – സംബന്ധിച്ച്

2024 മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർസെക്കൻററി പരീക്ഷകളുടെ മൂല്യനിർണയം 03/04/2024 ന് ആരംഭിക്കുന്നതാണ്. മൂല്യനിർണയ ഡ്യൂട്ടി ഐ എക്സാമിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

നിലവിൽ സ്കൂൾ പ്രിൻസിപ്പൽമാർ ഐ എക്സാം വഴി അപ്ഡേറ്റ് ചെയ്തിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂല്യ നിർണയ ഡ്യൂട്ടി നൽകിയിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തിൽ നിലവിൽ സർവീസിൽ ഇല്ലാത്ത അധ്യാപകരെ ഒഴിവാക്കാൻ പ്രിൻസിപ്പൽമാർ വിട്ടുപോയിട്ടുണ്ടെങ്കിൽ ആ വിവരം പരീക്ഷാ വിഭാഗത്തിൽ അറിയിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതാണ്.

2024 ഏപ്രിൽ 1 ന് ഒരു വർഷ സർവീസ് പൂർത്തിയാക്കാത്ത അധ്യാപകരെ മൂല്യനിർണയതിനായി വിടുതൽ ചെയ്യാൻ പാടില്ല.

ഡ്യൂട്ടി ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട മൂല്യ നിർണയ ക്യാമ്പുകളിൽ യഥാസമയം ഹാജരാകേണ്ടതാണ്.

പ്രിൻസിപ്പൽമാർ അധ്യാപകർക്ക് സർവ്വീസ് സർട്ടിഫിക്കറ്റുനൽകി മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകാൻ നിർദേശം നൽകേണ്ടതാണ്.

രണ്ടാം വർഷ ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയമാണ് ആദ്യം നടത്തേണ്ടത്. ഓരോ വിഷയത്തിന്റെയും രണ്ടാം വർഷ ഉത്തരകടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാകുന്ന മുറയ്ക്ക് ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കേണ്ടതാണ്.

ഏതെങ്കിലും വിഷയത്തിന്റെ രണ്ടാം വർഷ ഉത്തരക്കടലാസുകൾ ക്യാമ്പിൽ എത്തിച്ചേരാത്ത പക്ഷം ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കാവുന്നതും രണ്ടാം വർഷ ഉത്തരകടലാസുകൾ എത്തിച്ചേരുന്ന മുറയ്ക്ക് രണ്ടാം വർഷ മൂല്യനിർണ്ണയം ആരംഭിക്കേണ്ടതുമാണ്. ഡബിൾ വാല്വേഷൻ ക്യാമ്പുകളിൽ വി.എച്ച്.എസ്.ഇ അധ്യാപകരെ കൂടി മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്തു ന്നതിന് ക്യാമ്പ് കോ-ഓർഡിനേറ്റർമാർ ക്രമീകരണം നടത്തേണ്ടതാണ്.

തപാൽ ഉദ്യോഗസ്ഥർ ക്യാമ്പുകളിൽ ഉത്തരകടലാസ് ബണ്ടിലുകൾ എത്തിക്കുന്ന സമയത്ത് തന്നെ ക്യാമ്പിൽ ആയവ സ്വീകരിക്കേണ്ടതും തുടർ പ്രവർത്തനങ്ങൾ നടത്തേ ണ്ടതുമാണ്.

മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് മാതൃസ്കൂളിലെ പരീക്ഷ അവസാനിച്ച ശേഷം മിച്ചം വരുന്ന ചോദ്യകടലാസ് പ്രിൻസിപ്പൽമാർ നൽകേണ്ടതാണ്. അധ്യാപകർ അവ കൈപ്പറ്റുകയും ചോദ്യപേപ്പർ നല്ലവണ്ണം പരിചയിച്ച് അതുമായി മൂല്യനിർണ്ണയ ക്യാമ്പുകളിൽ എത്താൻ ശ്രദ്ധിക്കേ ണ്ടതുമാണ്.

മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ഉത്തരസൂചിക ലഭ്യമാക്കാൻ അതാത് ക്യാമ്പ് കോ-ഓർഡിനേറ്റർമാർ ശ്രദ്ധിക്കേണ്ടതാണ്. മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും ലഭ്യമാകുന്ന ഉത്തര സൂചിക ഉപയോഗിച്ച് മാത്രമേ മൂല്യനിർണ്ണയം നടത്താൻ പാടുള്ളൂ.

ക്യാമ്പ് കോ ഓർഡിനേറ്റർമാർ ആവശ്യപ്പെടുന്ന പക്ഷം ജില്ലാ കേന്ദ്രങ്ങളിൽ ബാക്കിയുള്ള ചോദ്യപേപ്പർ എല്ലാ പരീക്ഷകളും അവസാനിച്ച ശേഷം മൂല്യനിർണ്ണ ക്യാമ്പുകൾക്കു നൽകാൻ ജില്ലാ കേന്ദ്രം പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തുന്നു.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More