മൂവാറ്റുപുഴയിൽനിന്നു കാണാതായ കുട്ടി തിരിച്ചെത്തി
മൂവാറ്റുപുഴ : തിങ്കളാഴ്ച മൂവാറ്റുപുഴയിൽനിന്നു കാണാതായ ഒമ്പതാംക്ലാസ്സുകാരൻ തിരിച്ചെത്തി. മാറാടി മണ്ണത്തൂർ കവല ഞാറക്കാട്ടിൽ ജോഷിയുടെ മകനായ ബേസിൽ ഷോബി ( 14) ആണ് തിരിച്ചെത്തിയത്. കുട്ടി തനിയെ നാടുവിടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ കെ.എസ്്.ആർ.ടി.സി ബസ്റ്റാൻഡിൽ എത്തി വീട്ടുകാരെ ഫോണിൽ വിളിക്കുകയായിരുന്നു.
ആനിക്കാട് സെന്റ്.സെബാസ്റ്റ്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ബേസിൽ ഷോബിയെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത്. പതിവായി മണ്ണത്തൂർകവലയിൽ ട്യൂഷനുശേഷം സ്വകാര്യബസിൽ സ്‌കൂളിലേക്കുപോകുന്ന ബേസിൽ വൈകിട്ട് വീട്ടിലെത്താതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
പോലീസും നാട്ടുകാരും ബന്ധുക്കളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമം തുടരവെയാണ് ഇന്നു പുലർച്ചെ വീട്ടിലേക്കു ഫോൺവന്നത്. ബന്ധുക്കളെത്തി കുട്ടിയെ പോലീസിൽ ഹാജരാക്കി മേൽനടപടികൾ സ്വീകരിച്ചശേഷം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.