മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷാ തീയതികളിൽ മാറ്റമില്ല
ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷാ തീയതികളിൽ മാറ്റമില്ല. പരീക്ഷകൾ മെയ് 21 ന് തന്നെ നടക്കുമെന്ന് സുപ്രീം കോടതി. മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒരു കൂട്ടം ഡോക്‌ടർമാരാണ് ഹർജി നൽകിയത്.
21നു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ 2021 വർഷത്തേക്കുള്ള കൗൺസലിങ് തുടരുന്ന പശ്ചാത്തലത്തിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, ദേശീയ പരീക്ഷ എങ്ങനെ തങ്ങൾക്കു മാറ്റിവയ്ക്കാൻ കഴിയുമെന്നു ഹർജി ഫയലിൽ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു.