മെഡിസെപ്പ് പ്രീമിയം 2022 ജൂൺ മാസത്തെ ശമ്പള ബിൽ തയ്യാറാക്കുന്ന വിധം

June 26, 2022 - By School Pathram Academy

മെഡിസെപ്പ് പ്രീമിയം 2022 ജൂൺ മാസത്തെ ശമ്പള ബിൽ തയ്യാറാക്കുന്ന വിധം

GO (Rt) No.4600/2022/Fin. Dated 23/06/2022 പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ MEDISEP 01/07/2022 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്.

ഇതിലേക്കായി എല്ലാ ജീവനക്കാരുടെയും പ്രതിമാസ ശമ്പളത്തിൽ നിന്നും 500/- രൂപ പ്രീമിയമായി ഈടാക്കുന്നതാണ്.

മെഡിസെപ്പ് പദ്ധതിയുടെ ആദ്യ പ്രീമിയം തുക 2022 ജൂൺ മാസത്തെ ശമ്പളം മുതലാണ് ഈടാക്കുന്നത്.

ഇതിനായി സ്പാർക്കിൽ ഓപ്ഷൻ വന്നിട്ടുണ്ട്. എന്നാൽ ഈ ഓപ്ഷൻ വരുന്നതിന് മുമ്പ് സാലറി ബിൽ പ്രോസസ്സ് ചെയ്തവർ അതായത് മെഡി‌സെപ്പ് പ്രീമിയം തുക ബില്ലിൽ ഈടാക്കിയിട്ടില്ലെങ്കിൽ പ്രസ്തുത ബിൽ ക്യാൻസൽ ചെയ്ത് മെഡിസെപ്പ് തുക ഈടാക്കി വീണ്ടും ബിൽ പ്രോസസ്സ് ചെയ്യേണ്ടതാണ്.

2022 ജൂൺ മാസത്തെ സാലറി ബില്ലിൽ മെഡിസെപ്പ് പ്രീമിയം തുകയായ 500/- ഈടാക്കിയിട്ടില്ലെങ്കിൽ ബിൽ ട്രഷറി ഒബ്ജക്ട് ചെയ്യുന്നതാണ് എന്ന് ശ്രദ്ധിക്കുക.

ഇനി സ്പാർക്കിൽ എങ്ങനെ മെഡിസെപ്പ് പ്രീമി‌യം തുക ഈടാക്കാം എന്ന് നോക്കാം.

മെഡിസെപ്പ് പ്രീമിയം തുക ഈടാക്കാനായി DDO മാർ സ്പാർക്കിൽ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.

സാധാരണ പോലെ ജൂൺ മാസത്തെ ശമ്പള ബിൽ പ്രോസസ്സ് ചെയ്താൽ മാത്രം മതി. മെഡിസെപ്പ് ഡിഡക്ഷൻ ശമ്പള ബില്ലിൽ തനിയെ വരുന്നതാണ്. ഈ രീതിയിലാണ് സ്പാർക്കിൽ ഓപ്ഷൻ നൽകിയിട്ടള്ളത്.

ഇക്കാര്യം Present Salary പേജിലും Monthly Salary Processing പേജിലും അറിയിപ്പായി നൽകിയിട്ടുണ്ട്.

“Medisep premium will be deducted automatically from salary when Bill is processed. DDO’s need not enter the deduction towards this.”

ശമ്പള ബിൽ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് Present Salary പേജിൽ മെഡിസെപ്പ് ഡിഡക്ഷൻ ഉണ്ടാകില്ല.

ഇനി Salary Matters> Processing> Salary> Monthly Salary Processing എന്ന ഓപ്ഷൻ വഴി സാധാരണ പോലെ June 2022 ലെ ശമ്പള ബിൽ പ്രോസസ്സ് ചെയ്യുക.

ഒന്നിലേറെ ബിൽ ടൈപ്പുകളുണ്ടെങ്കിൽ ഓരോ ബിൽ ടൈപ്പും സെലക്ട് ചെയ്ത് ബിൽ പ്രോസസ്സ് ചെയ്യേണ്ടതാണ്.

ബിൽ പ്രോസസ്സ് ആയ ശേഷം Salary Matters> Bills and Schedules> Monthly Salary> Pay Bills and Schedules എന്ന ഓപ്ഷൻ വഴി Outer, Inner ബില്ലുകൾ പരിശോധിച്ച് പ്രീമിയം തുക കുറവ് വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ബി‌ല്ലുകൾ ട്രഷറിയിലേയ്ക്ക് ഇ-സബ്മിറ്റ് ചെയ്യാവൂ.

കൂടാതെ ഇനി മുതൽ GPF, GIS മുതലായവയ്ക്ക് ഉള്ളത് പോലെ മെഡിസെപ്പിനും പ്രത്യേക Deduction Schedule ലഭിക്കുന്നതാണ്.

ജൂൺ 2022 ശമ്പള ബിൽ പ്രോസസ്സ് ചെയ്തു കഴിഞ്ഞാൽ ജീവനക്കാര‌ുടെ Present Salary യിൽ MEDISEP Deduction വന്നിട്ടുണ്ടാകും.

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More