മെഡിസെപ്: ട്രഷറിയിൽ അപേക്ഷ നൽകണം
മെഡിസെപ്: ട്രഷറിയിൽ അപേക്ഷ നൽകണം
സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ സമർപ്പിക്കാത്ത പെൻഷൻകാർ അടിയന്തിരമായി പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അപേക്ഷ സമർപ്പിക്കണം.
ട്രഷറിയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി / ബാങ്ക് കൂടി രേഖപ്പെടുത്തി സ്‌കാൻഡ് കോപ്പിയും അനുബന്ധ രേഖകളും [email protected] എന്ന മെയിലിൽ ലഭ്യമാക്കണം.