മെഡിസെപ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് …

July 03, 2022 - By School Pathram Academy

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ തിരിച്ചറിയൽ കാർഡുകൾ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാൻ സൗകര്യം ഒരുങ്ങി. ഒരു കുടുംബത്തിന് ഒരു കാർഡ് മതി. പദ്ധതിയുടെ ഭാഗമാകാത്തവർക്കു ചേരാൻ ഇനിയും അവസരമുണ്ട്. ജീവനക്കാർ ഡി.ഡി.ഒ.മാരെയാണു സമീപിക്കേണ്ടത്.

മെഡിസെപ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ

MEDISEP

Sign in to your account

  • ജീവനക്കാർക്ക്

http://medisep.kerala.gov.in/ngm വെബ്പോർട്ടലിൽ പ്രവേശിക്കുക

ലോഗിൻ മെനുവിൽ ക്ലിക് ചെയ്യുക. ജോലി ചെയ്യുന്ന വകുപ്പ് തിരഞ്ഞെടുക്കുക

യൂസർനെയിമായി ഓഫിസിന്റെ ഡി ഡി.ഒ കോഡ് നൽകുക. പാസ് വേഡ് ഡി.ഡി.ഒ.യുടെ മൊബൈൽ നമ്പർ നൽ കുക. സമീപത്തു കാണുന്ന കോഡ് രേഖപ്പെടുത്തി ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പേജിൽ ജീവനക്കാരന്റെ പെൻ നമ്പർ നൽകിയശേഷം സേർച് ബട്ടൻ ക്ലിക്ക് ചെയ്യുക മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മെഡിസെപ് ഐഡി, ആധാർ നമ്പർ, പേര്, ജനനത്തീയതി എന്നിവ തെളിയും. മെഡിസെഫ് ഐഡി കുറിച്ചെടുത്തശേഷം ഹോം പേജിലേക്കു പോകുക.

ഡൗൺലോഡ് മെഡ്കാർഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ അക്കൗണ്ട് ടൈപ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളിൽ മെഡിസെപ് ഐഡിയും പെൻ നമ്പറും നൽകുക. സൈൻ ഇൻ ബട്ടൻ ക്ലിക്ക്

 

അടുത്ത പേജിൽ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര്. ലിംഗം, ജനനത്തീയതി, വയസ്സ്, പോളിസിയുടെ സ്ഥിതി എന്നിവ തെളിയും.

തൊട്ടുതാഴെയുള്ള ഡൗൺലോഡ് ഹെൽത്ത് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡിന്റെ പിഡിഎഫ് പകർപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടു. ഇതിന്റെ ഡിജിറ്റൽ പകർപ്പോ പ്രിന്റൗട്ടോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ ഹാജരാക്കാം.

മെഡിസെപ് ഐഡി കൈവശമുള്ളവർക്ക് അതു കണ്ടെത്തുന്നതിനായുള്ള ആദ്യത്തെ 5 നടപടി ക്രമങ്ങൾ ഒഴിവാക്കാം.

പരാതികൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പർ: 1800 4250237 (രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെ)

 

പെൻഷൻകാർക്ക്

 

http://medisep.kerala.gov.in/ apm വെബ് പോർട്ടലിൽ പ്രവേശിക്കുക മുകളിൽ പത്താമത്തെ മെനു ആയ സ്റ്റേറ്റസ് ക്ലിക് ചെയ്യുക. കാറ്റഗറി കോള ത്തിൽ പെൻഷനർ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പിപി നമ്പറും അതിനടുത്ത കോളത്തിൽ ജനനത്തീയതിയും നൽകണം. ക്യാപ്ച കോഡ് രേഖപ്പെ ടുത്തിയശേഷം സെർച്ച് ബട്ടൻ ക്ലിക് ചെയ്യുക.

 

അടുത്ത പേജിൽ മെഡിസെപ് ഐഡി, പെൻഷനറുടെ പേര്, ലിംഗം, പാൻ ഫോൺ നമ്പർ, വിരമിക്കൽ തീയതി, ആശ്രിതർ തുടങ്ങിയ വിവരങ്ങൾ തെളിയും. ഇതിൽ നിന്ന് മെഡിസെപ് ഐഡി കുറിച്ചെടുക്കുക.

 

ഹോം പേജിലേക്കു മടങ്ങുക. ഡൗൺ ലോഡ് മെഡ്കാർഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ അക്കൗണ്ട് ടൈപ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളിൽ മെഡിസെഫ് ഐഡിയും പിപി നമ്പറും നൽകുക. ‘സൈൻ ഇൻ ബട്ടൺ ക്ലിക്ക് ചെയ്യുക.

 

 

അടുത്ത പേജിൽ ചെൻഷനറുടെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര്, ലിംഗം, ജനനത്തീയതി, വയസ്സ്, പോളിസി യുടെ സ്ഥിതി എന്നിവ തെളിയും

തൊട്ടുതാഴെയുള്ള ഡൗൺലോഡ് ഹെൽത്ത് കാർഡ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ പെൻഷനറുടെയും പങ്കാളി യുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡിന്റെ പിഡിഎഫ് പകർപ്പ് ഡൗൺലോഡ് ആകും. ഈ കാർഡിന്റെ ഡിജിറ്റൽ പകർപ്പോ പ്രിന്റൗട്ടോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തു മ്പോൾ ഹാജരാക്കാം.

 

മെഡിസെപ് ഐഡി കൈവശമുള്ളവർ അതു കണ്ടെത്തുന്നതിനായുള്ള ആദ്യത്തെ 4 നടപടിക്രമങ്ങൾ ഒഴിവാക്കാം