മെഹന്തി; അറിയാം… ചില കാര്യങ്ങള്‍ ! ആഘോഷവേളകള്‍ക്കു മാറ്റുകൂട്ടാന്‍ മെഹന്തി

September 01, 2022 - By School Pathram Academy

നീണ്ടു മെലിഞ്ഞ കൈത്തണ്ടകളിലും പാദങ്ങളിലും വള്ളിപ്പടര്‍പ്പുകളും പുഷ്പദളങ്ങളൂം… നോക്കുംതോറും ചന്തം ഇരട്ടിക്കും. നിറത്തെക്കാള്‍ ഡിസൈനുകളിലെ വൈവിധ്യമാണ് മെഹന്തിയെ ആകര്‍ഷകമാക്കുന്നത്. കൗമാരത്തിന്റെ മാറാത്ത ഭ്രമങ്ങളിലൊന്നാണ് മെഹന്തി. മുസ്ളീം സമുദായത്തില്‍ മൈലാഞ്ചിയിടല്‍ ആചാരപരമായ ചടങ്ങാണ്. പെരുന്നാളും മറ്റു വിശേഷങ്ങളുമെത്തുമ്പോള്‍ അവര്‍ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങുന്നു.

മൈലാഞ്ചി കല്ലില്‍ വെച്ച് വെണ്ണ പോലെയരച്ച് ഈര്‍ക്കില്‍ കൊണ്ട് കൈകളില്‍ അണിയുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ അത്തരം കഷ്ടപ്പെടലുകളുടെയൊന്നും ആവശ്യം വരുന്നില്ല. മെഹന്തിയായി കോണുകളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് പുതിയ തലമുറ ഇതിനോടാണ് താല്‍പ്പര്യം കാണിക്കുന്നത്.ആവശ്യം പോലെ ഫാന്‍സി സ്റ്റോറുകളില്‍ ഇവ വാങ്ങാന്‍ കിട്ടും. നഗരങ്ങളില്‍ വേരുപിടിച്ച പുതിയ തലമുറയ്ക്ക് മൈലാഞ്ചി എവിടെക്കിട്ടാന്‍.

 

വിവാഹവേളകളില്‍ മെഹന്തിയിടല്‍ സാധാരണമാവുകയാണ്. മലബാറിലെ മൈലാഞ്ചിക്കല്യാണം പ്രസിദ്ധമാണല്ലോ. ഇത് നാഡികളെ തണുപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.ഇപ്പോള്‍ ഹിന്ദു വധുക്കളും മൈലാഞ്ചി ഒഴിവാക്കാറില്ല. ഡിസൈനുകളിലുള്ള ഭ്രമം വര്‍ദ്ധിച്ചതോടെ കൈകളില്‍ ബ്ളൗസിന്‍റെ ഷോര്‍ട്ട് സ്ളീവു വരെയും കാലുകളില്‍ മുട്ടുവരെയും മൈലാഞ്ചി അണിയാറുണ്ട്.

Category: News