മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായി കുറച്ചു

April 06, 2022 - By School Pathram Academy

തിരുവനന്തപുരം: വിവിധ ബിരുദ-ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുവേണ്ടി അപേക്ഷിക്കുന്നവര്‍ സംവരണം ലഭിക്കാന്‍ വേണ്ടി സമര്‍പ്പിക്കുന്ന മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായി കുറച്ചു.

നേരത്തെ ഇതിന് കാലാവധി നിശ്ചയിച്ചിരുന്നില്ല. സമുദായ സര്‍ട്ടിഫിക്കറ്റിന് മൂന്നു വര്‍ഷമായിരുന്നു കാലാവധി. അതാണിപ്പോള്‍ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്.

എന്‍ട്രന്‍സ് കമ്മീഷണര്‍ ഉള്‍പ്പെട്ട ഒരു കേസില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിനു ചുവടുപിടിച്ചാണ് പുതിയ മാറ്റമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.

Category: News