മൈഭാരത് മാസ്റ്റർ ട്രെയിനർമാരായി തെരഞ്ഞെടുത്തു

June 09, 2024 - By School Pathram Academy

മൈഭാരത് മാസ്റ്റർ ട്രെയിനർമാരായി തെരഞ്ഞെടുത്തു

മൈഭാരത്, ഡിജിറ്റൽ ലിറ്ററസി മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന ശേഷമാണ് തെരഞ്ഞെടുത്തത്.

മൈഭാരത്, ഡിജിറ്റൽ ലിറ്ററസി മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനം കഴിഞ്ഞു.

യൂത്ത് അഫയേഴ്സ് ആൻഡ് സ്പോഴ്സ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെൻ്റ് സെൻ്ററിൽ തെരഞ്ഞെടുക്കപ്പെട്ട നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്ക് മൈഭാരത് മാസ്റ്റർ ട്രെയിനർമാരാകാനുള്ള പരിശീലനം പൂർത്തിയാക്കി..

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ നാഷണൽ സർവീസ് സ്കീം സെല്ലിലെ തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകിയത്. വി.എച്ച്. എസ്. ഇ എൻ.എസ് എസ് സെല്ലിൽ നിന്നും ഏഴ് പേർക്കാണ് അവസരം ലഭിച്ചത്.

പാലക്കാട് ജില്ലയിൽ നിന്നും ജി.വി.എച്ച്.എസ് ടെക്നിക്കൽ ഹൈസ്കൂളിലെ അരുൾ ജ്യോതിയും കഞ്ചിക്കോട് ജി.വി.എച്ച്.എസ് സ്കൂളിലെ ജി. പ്രിൻസിയും മലപ്പുറം ജില്ലയിലെ നിലമ്പൂർ മാനവേദൻ വി.എച്ച്.എസ് സ്കൂളിലെ വി.ജി ലീനകുമാരിയും തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മോഡൽ ബോയ്സ് വി.എച്ച് എസ് സ്കൂളിലെ എം. എ ലസീദയും എറണാകുളം ജില്ലയിലെ ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്കൂളിലെ സമീർ സിദ്ദീഖിയും ഓടക്കാലി ജി.വി.എച്ച്.എസ് സ്കൂളിലെ എം.എസ് സിജുരാജും കൊല്ലം ജില്ലയിലെ വി.എസ് വി.എച്ച് എസ് സ്കൂളിലെ മധു എന്നിവരായിരുന്നു വി.എച്ച് എസ് ഇ വിഭാഗത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്.

മൈഭാരത് ആപ്പിൻ്റെയും ഡിജിറ്റൽ ലിറ്ററസിയുടെയും സംസ്ഥാന തലത്തിലുള്ള മാസ്റ്റർ ട്രെയിനർമാരെ വാർത്തെടുക്കുവാനാണ് ഇത്തരമൊരു പരിശീലനം നടത്തുന്നത് എന്ന് രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെയിനിംഗ് സെൻ്റർ ഹെഡ് പ്രൊഫ വാസന്തി രാജേന്ദ്രൻ പറഞ്ഞു.

എറണാകുളം ജില്ലയിൽ നിന്നും രണ്ട് എൻ.എസ് എസ് പ്രോഗ്രാം ഓഫീസർമാരെയാണ് തെരഞ്ഞെടുത്തത്. പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂളിലെ സമീർ സിദ്ദീഖിയും ഓടക്കാലി ജി.വി.എച്ച്.എസ് സ്കൂളിലെ സിജു രാജനുമാണ് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം പൂർത്തിയാക്കിയത്. ജില്ലയിലെ എല്ലാ വി.എച്ച്.എസ് സ്കൂളിലെയും വോളൻ്റിയർമാർക്കും അധ്യാപകർക്കും ഇവരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.

 

മൈഭാരത് & ഡിജിറ്റൽ ലിറ്ററസി മാസ്റ്റർ ട്രെയിനർക്കുള്ള പരിശീലനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ഇരിങ്ങോൾ വി.എച്ച്.എസ് സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.

മൈഭാരത് & ഡിജിറ്റൽ ലിറ്ററസി മാസ്റ്റർ ട്രെയിനർക്കുള്ള പരിശീലനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ഓടക്കാലി വി.എച്ച്.എസ് സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിജുരാജ് എം.എസ്.

Category: NewsSchool News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More