മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 18, 2022 - By School Pathram Academy

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു.

അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും.

അപേക്ഷകൾ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2304594, 2303229

Category: IAS