മോണോ ആക്ട് മത്സരം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഓസം’ ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) ജൂലൈ 30ന് രാവിലെ 9 മുതല്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഡി.ഇ.ഐ.സി ഹാളില്‍ നടക്കും. ജില്ലയിലെ ഐ.ടി.ഐ, പോളിടെക്നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അന്താരാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. മത്സരാര്‍ത്ഥികള്‍ സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡ്, സാക്ഷ്യപത്രം എന്നിവ അന്നേ ദിവസം ഹാജരാക്കണം. യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി രോഗപ്രതിരോധം, അവബോധം എന്നിവയാണ് ടാലന്റ് ഷോയിലൂടെ ലക്ഷ്യമിടുന്നത്. മത്സരാര്‍ത്ഥികള്‍ ജുലൈ 29 ന് വൈകീട്ട് 4 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9447934157, 9847162300.