യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ
യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ
ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടൂറിസം വിദ്യാർത്ഥികളും അധ്യാപകരും
“യാത്രയാണ് ലഹരി” എന്ന ആശയം മുൻനിർത്തി ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലൂടെ ക്രമീകരിച്ച യാത്രയുടെ ഉദ്ഘാടനം മട്ടാഞ്ചേരി പാലസിനു സമീപം കെ.ജെ മാക്സി എം എൽ എ നിർവ്വഹിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ നടത്തുന്ന മാതൃകാ പ്രവർത്തനങ്ങളെ എം എൽ എ പ്രശംസിച്ചു. ജില്ലാ കളക്ടർ ഡോ. രേണുരാജ് ആശംസകൾ അർപ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. യാത്ര ലീഡർ മുഹമ്മദ് നിഹാൽ നന്ദി പറഞ്ഞു. അധ്യാപകരായ ജിസ്മി മാക്കീൽ, സി.ജി തുളസി , സി.സംഗീത, സുനിൽ തോമസ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.