യാത്രയ്ക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പോലീസിൽ ഏൽപ്പിച്ചു.തന്റെ മാസ് പ്രകടനത്താൽ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് കരിവെള്ളൂരിലെ പെൺകുട്ടി

April 03, 2022 - By School Pathram Academy

കണ്ണൂർ: യാത്രയ്ക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പോലീസിൽ ഏൽപ്പിച്ച കരിവള്ളൂരിലെ ആരതിക്ക് സൈബർ ലോകത്തിന്റെ കൈയടി.

കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ പി ടി ആരതിയുടെ ധീരതയെയാണ് നാട്ടുകാരെല്ലാം അഭിനന്ദിക്കുന്നത്. തന്റെ മാസ് പ്രകടനത്താൽ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് കരിവെള്ളൂരിലെ പെൺകുട്ടി.

ബസ് യാത്രയ്ക്കിടെ തന്നെ ഉപദ്രവിച്ചയാളെ ഓടിച്ചു പിടിച്ചാണ് യുവതി ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും വീര്യം പുറത്തെടുത്തത്.കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് ബസ് ചെയ്യുകയായിരുന്നു കരിവെള്ളൂർ കുതിരമ്മലെ പി.തമ്പാൻ പണിക്കർ – ടി. പ്രീത ദമ്പതികളുടെ മകൾ ആരതിക്കാണ് മോശം അനുഭവമുണ്ടായത്.

ബസിൽ നിന്നും പീഡിപിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആതിര ബഹളം വെച്ചപ്പോൾ ഇയാൾ കാഞ്ഞങ്ങാട്ട് നിന്ന് ഇറങ്ങിയോടുകയായിരുന്നു എന്നാൽ ആതിരയും വെറുതെ വിട്ടില്ല ഇയാളുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

ഇതേ തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് പ്രതി തൃക്കരിപ്പൂർ മണിയാട്ടെ രാജീവനെ (52) അറസ്റ്റ് ചെയ്തു. ബസ് സ്വകാര്യ പണിമുടക്ക് ദിവസമായിരുന്നു സംഭവം. ബസിൽ നല്ല തിരക്കായതിനാൽ നീലേശ്വരത്ത് എത്തിയപ്പോൾ ലുങ്കിയും ഷർട്ടും ധരിച്ചു ബസിൻ്റെ മുൻപിൽ കയറിയ രാജീവൻ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങുകയായിരുന്നു.പല തവണ മാറി നിൽക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ അനുസരിച്ചില്ല ആതിര ബസിൽ വെച്ചു ബഹളം വെച്ചപ്പോൾ ബസിൽ നിന്ന് മറ്റാരും പ്രതികരിക്കാൻ തയ്യാറായില്ല.

ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ വിളിക്കാൻ ബാഗിൽ നിന്നും ഫോണെടുക്കാൻ തുനിയുന്നതിനിടെ ഇയാൾ കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. എന്തു തന്നെയായാലും പീഡന വീരനെ വിടില്ലെന്ന് ഉറപ്പിച്ച് ആരതിയുംപിന്നാലെ ഇറങ്ങിയോടി.ഇനി അഥവാ രക്ഷപ്പെട്ടാൽ പൊലീസിന് പരാതി നൽകാനായി രാജീവന്റെ ഫോട്ടോയെടുത്തു. ഓട്ടത്തിന് ഒടുവിൽ പീഡന വീരൻ ഒരു ലോട്ടറി സ്റ്റാളിലെത്തി ലോട്ടറിയെടുക്കാനെന്ന പോലെ പുറം തിരിഞ്ഞു നിന്നു.

എന്നാൽ ഈ യാ ളെ തിരിച്ചറിഞ്ഞ ആ രതികടക്കാരനോട് വിവരം പറയുകയും അവിടെയുണ്ടായിരുന്നവർ തടഞ്ഞുവയ്ക്കുകയുമായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി മാണിയാട്ടെ രാജീവനാണെന്ന് വ്യക്തമായത്. പിന്നീട് ആ രതി തനിക്കുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇപ്പോൾ ആതിരയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.വീരനെ ഓടി പിടിച്ച ആരതി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നിന്നും കഴിഞ്ഞ വർഷമാണ് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. കോളേജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫീസറായിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾ ശക്തമായി പ്രതികരിക്കണമെന്നാണ് ആരതിക്ക് സംഭവത്തെ കുറിച്ച് പറയാനുള്ളത്.

Category: News