യു.എസ്.എസ് പരീക്ഷയുടെ സിലബസ്,പരീക്ഷയുടെ ഘടന,ചോദ്യങ്ങളുടെ എണ്ണം…

June 18, 2022 - By School Pathram Academy
  • പരീക്ഷയുടെ സിലബസും സ്വഭാവവും,

യു.എസ്.എസ് പരീക്ഷയ്ക്ക് ഏഴാം ക്ലാസ് പാഠഭാഗങ്ങളിൽ നിന്നുള്ള മാർച്ച് 31 വരെ പഠിപ്പിക്കേണ്ടവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ(ആശയങ്ങൾ, ധാരണകൾ,ശേഷികൾ, മനോഭാവതലം പരിഗണിച്ചുകൊണ്ടാണ് യു.എസ്.എസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത്.

പരീക്ഷയുടെ വസ്തുനിഷ്ഠതയും(objectivity)വിശ്വാസ്യതയും(reliability)നിലനിർത്തുന്നതിനായി ബഹുവിക ചോദ്യങ്ങൾ (Multiple choicetest items)ആയിരിക്കും ഈ പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.

ചോദ്യങ്ങൾ താഴെപ്പറയുന്ന തലങ്ങളിൽ ചിന്താശേഷി പ്രയോഗിച്ച് ഉത്തരം കണ്ടെത്തേണ്ടവയും ഉയർന്ന ശേഷിക്ക് പ്രാമുഖ്യം നൽകുന്നവയും ആയിരിക്കണം.

  • അറിവിന്റെ സ്വാംശീകരണം
  • അറിവിന്റെ പ്രയോഗം
  • വിശകലനാത്മകത
  • വിലയിരുത്തൽ നിലപാട് സ്വീകരിക്കൽ
  • സൃഷ്ടിപരത

1.പരീക്ഷയുടെ ഘടന

യു.എസ്.എസ്. പരീക്ഷയ്ക്ക് ആകെ 1 പേപ്പർ മാത്രമായിരിക്കും

പാർട്ട് (എ) :-ഒന്നാം ഭാഷ ഭാഗം1 AT /മലയാളം/കന്നട/തമിഴ്/ അറബി, ഉറുദു,/സംസ്കൃതം

ഒന്നാം ഭാഷ (ഭാഗം 2) B.T മലയാളം/കന്നട/തമിഴ്

പാർട്ട് സി ഗണിതം

പാർട്ട് ഡി ഇംഗ്ലീഷ്

പാർട്ട് ഇ അടിസ്ഥാന ശാസ്ത്രം

പാർട്ട് എഫ് സാമുഹ്യ ശാസ്ത്രം

പാർട്ട് C D E F എന്നിവ ചേർത്ത്

ഒറ്റ ബുക്ക്ലറ്റിൽ ആയിരിക്കും ചോദ്യങ്ങൾ

രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷാ സമയം.

ഇതിൽ ആദ്യത്തെ 20 മിനിട്ട് സമയം സമാശ്വാസ സമയമായി (cool of time) ഉപയോഗിക്കേണ്ടതാണ്. ആകെ 70 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇതിൽ 60 ചോദ്യങ്ങളുടെ ഉത്തരം എഴുതിയാൽ മതിയാകും

ആകെ 120 മിനിട്ടായിരിക്കും പരീക്ഷാ സമയം

ഓരോ പേപ്പറിന്റെയും ചോദ്യങ്ങളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.

ഒന്നാം ഭാഷ (ഭാഗം 1) 10

ഒന്നാം ഭാഷ (ഭാഗം 2) 14 (പരമാവധി സ്കോർ 10

പാർട്ട്’ (സി)

ഗണിതം – 10

ഇംഗ്ലീഷ് – 10

അടിസ്ഥാന ശാസ്ത്രം – 13 (പരമാവധി സ്കോർ 10)

സാമൂഹ്യശാസ്ത്രം – 13 പരമാവധി സ്കോർ 10)

ആകെ 70 പരമാവധി സ്കോർ 60

ഒരു ചോദ്യത്തിന് ഒരു സ്കോർ വീതം ആണ് ആകെ ഉത്തരം എഴുതേണ്ടത്. അതുകൊണ്ട് പരമാവധി സ്കോർ 60 ആയിരിക്കും.

ഓരോ വിഷയത്തിലും അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട സാമാന്യാവബോധം പരിശോധിക്കുന്ന തിനുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.

ഒന്നാം ഭാഷ (ഭാഗം 2)

4 ചോദ്യങ്ങളും, സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നിവയിൽ നിന്ന് 3 ചോദ്യങ്ങൾ വീതവും യഥാക്രമം കല, സാഹിത്യം, ആരോഗ്യ കായിക വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും.

ഗണിതത്തിന്റെ ചോദ്യങ്ങളിൽ യുക്തിചിന്ത (reasoning), മാനസികശേഷി (mental ability) എന്നിവ പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും

പാർട്ട് (എ) യിൽ ഓരോ വിഷയത്തിന്റെയും (ഭാഷകൾ) ചോദ്യങ്ങൾ 1 മുതൽ 10 വരെ ക്രമ നമ്പരായിരിക്കും.

അതുപോലെ പാർട്ട് ബി-യിലെ ഓരോ വിഷയത്തിന്റെയും ചോദ്യങ്ങൾ 11 മുതൽ 24 വരെ ക്രമനമ്പരായിരിക്കും.

പാർട്ട് സി യിലെ ചോദ്യങ്ങളുടെ ക്രമനമ്പർ 25 മുതൽ 34 വരെ ആയിരിക്കും.

പാർട്ട് ‘ഡി’ യിലെ ചോദ്യങ്ങൾക്ക് (ഇംഗ്ലീഷ്) 35 മുതൽ 44 വരെ ക്രമനമ്പരും, പാർട്ട് ഇ യിലെ ചോദ്യങ്ങൾക്ക് (അടിസ്ഥാനശാസ്ത്രം) 45 മുതൽ 57 വരെ ക്രമനമ്പരും, പാർട്ട് “എഫ് ലെ ചോദ്യങ്ങൾക്ക് (സാമൂഹ്യശാസ്ത്രം) 58 മുതൽ 70 വരെ ക്രമനമ്പരും ആയിരിക്കും

Category: NewsUSS