യു എസ് എസ് പരീക്ഷാ ജൂൺ 25 ശനിയാഴ്ച രാവിലെ 10.00 മണിമുതൽ 12:20 വരെ
04/05/2022-ന് പുറപ്പെടുവിച്ച പരീക്ഷാവിജ്ഞാപന പ്രകാരം എൽ.എസ്.എസ്/ യു എസ് എസ് പരീക്ഷാ 25/06/2022-ന് രാവിലെ 10.00 മണിമുതൽ 12:20 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
യു.എസ്.എസ്. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാ ചീഫ് സൂപ്രണ്ടുമാരും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും, ഇൻവിജിലേറ്റർമാരും കൃത്യമായി പാലിക്കേണ്ടതാണ്.
1. ചീഫ് സൂപ്രണ്ട് /
ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്
പരീക്ഷാ സെന്ററിലെ പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുടെയും പരിപൂർണ്ണ ചുമതല ചീഫ് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.
2. പരീക്ഷയ്ക്കാവശ്യമായ സീറ്റിംഗ് അറേഞ്ച്മെന്റും രജിസ്റ്റർ നമ്പർ രേഖപ്പെടുത്തലും തലേദിവസം തന്നെ ചെയ്യേണ്ടതാണ്. ഒരു ക്ലാസ്സ് മുറിയിൽ 20 കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ സീറ്റുകൾ ഉണ്ടാകണം. ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ വിതം ഇരുത്തണം. താഴെ കാണിച്ചിരിക്കും വിധം ആയിരിക്കണം സിറ്റിംഗ് അറേഞ്ച് ചെയ്യേണ്ടത്.