യു.എസ്.എസ് പരീക്ഷ :- ക്വസ്റ്റ്യൻ ബുക്ക്,പരീക്ഷയ്ക്ക് മൂന്ന് ബുക്ക് ലെറ്റുകൾ ഉണ്ടായിരിക്കും…

June 19, 2022 - By School Pathram Academy

ക്വസ്റ്റ്യൻ ബുക്ക്

 

പരീക്ഷയ്ക്ക് മൂന്ന് ബുക്ക് ലെറ്റുകൾ ഉണ്ടായിരിക്കും. (ബുക്ക് ലെറ്റ് 1 പാർട്ട് എ ബുക്ക് ലെറ്റ് 2 പാർട്ട് ബി, ബുക്ക് ലെറ്റ് 3 പാർട്ട് സി മുതൽ എഫ് വരെ) എ, ബി, സി, ഡി എന്നീ നാല് സെറ്റുകളിലായി തയ്യാറാക്കിയിരിക്കുന്ന ഓരോ സെറ്റിലേയും അഞ്ച് എണ്ണം വീതം ഉളള 20 ചോദ്യങ്ങൾ അടങ്ങിയ സീൽ ചെയ്ത ബുക്ക് ലെറ്റ് പായ്ക്കറ്റ് ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ താഴെ സൂചിപ്പിക്കുന്ന പ്രകാരം പരീക്ഷാ ഹാളിൽ എത്തിക്കേണ്ടതാണ്.

ഈ പായ്ക്കറ്റുകൾ നിർദ്ദിഷ്ട സമയത്ത് ഇൻവിജിലേറ്റേഴ്സ് തുറന്ന് പരീക്ഷാർത്ഥികൾക്ക് വിതരണം ചെയ്യണം.

ചോദ്യപേപ്പർ വിതരണം ചെയ്തതിനുശേഷം ഓരോരുത്തർക്കും ലഭിച്ച ചോദ്യപേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്ന സെറ്റ്, ബുക് ലെറ്റ് നമ്പർ (ഒന്നാമത്തെ ബുക് ലെറ്റ്) എന്നിവ തെറ്റ് കൂടാതെ അവരവരുടെ ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്താൻ നിർദ്ദേശിക്കണം.

ഈ രേഖപ്പെടുത്തൽ ശരിയാണോ എന്ന് ഓരോരുത്തരുടെയും ഒ.എം.ആർ. ഷീറ്റും ചോദ്യപേപ്പറും പരിശോധിച്ച് ഇൻവിജിലേറ്റർ ഉറപ്പുവരുത്തണം.

പരീക്ഷാർത്ഥികൾക്ക് ഓരോ പാർട്ടിനും നൽകുന്ന ബുക് ലെറ്റിലെ കോഡ് ആദ്യ സെറ്റിന്റേതു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

 

ഉദാ:- ബുക് ലെറ്റ് : സെറ്റ് കോഡ് ‘എ’ ലഭിച്ച പരീക്ഷാർത്ഥിക്ക് തുടർന്നുള ബുക് ലെറ്റുകൾ നൽകുമ്പോൾ സെറ്റ് എ കോഡ് തന്നെ നൽകണം.

Category: NewsUSS