യു.എസ്.എസ്. പരീക്ഷ :- വിദ്യാർത്ഥികൾക്ക് നൽകുന്ന ഒ.എം.ആർ ഷീറ്റ്
- ഒ.എം.ആർ. ഷീറ്റ് വിതരണം
വിദ്യാർത്ഥികൾക്ക് നൽകുന്ന ഒ.എം.ആർ ഷീറ്റ് ഒറിജിനലും കാർബൺ കോപ്പിയും ചേർന്നുളളതാണ്.
പരീക്ഷ കഴിയാതെ കാർബൺ കോപ്പി യാതൊരു കാരണവശാലും ഇളക്കി എടുക്കരുത്. ഒറിജിനൽ ഷീറ്റിൽ രേഖപ്പെടുത്തുന്ന എല്ലാ വിവരങ്ങളും കാർബൺ കോഷിയിലും ഉണ്ടാകണം. ഒ.എം.ആർ. ഷീറ്റിന്റെ മുകൾ ഭാഗത്ത് കുട്ടികളെ സംബന്ധിച്ച ഡാറ്റായാണ് പൂരിപ്പിക്കാനുളളത്. താഴെ ഭാഗത്ത് ഉത്തരങ്ങൾ രേഖപ്പെടുത്താനുളളതും. ഒ.എം.ആർ ഷീറ്റിലെ ബാർകോഡിന് യാതൊരു വിധത്തിലുള്ള കീറലോ മായ്ക്കലോ അല്ലെങ്കിൽ യാതൊരു വിധത്തിലുളള കേടുപാടുകളും വരുത്തരുതെന്ന് നിർദ്ദേശിക്കണം. ഒ.എം.ആർ ഷീറ്റ് ചുരുട്ടുകയോ മടക്കുകയോ ചെയ്യരുതന്ന് നിർദ്ദേശിക്കണം.