യു.എസ്.എസ് പരീക്ഷ :-INVIGILATOR ന്റെ ചുമതലകൾ
- INVIGILATOR
1. എ.ഇ.ഒ. നിയമിക്കുന്ന ഇൻവിജിലേറ്റേഴ്സിൽ നിന്നും അവരുടെ ബന്ധുക്കൾ ആരും തന്നെ പരീക്ഷ എഴുതുന്നില്ലായെന്ന സാക്ഷ്യപത്രം വാങ്ങണം.
2. പരീക്ഷ ആരംഭിക്കുന്നതിന് 60 മിനിട്ട് മുമ്പ് തന്നെ എല്ലാ ഇൻവിജിലേറ്റേഴ്സും ഹാജരാകണമെന്ന് മുൻകൂട്ടി നിർദ്ദേശം നൽകണം.
3. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിട്ട് മുമ്പ് പരീക്ഷാ സംബന്ധമായ നിർദ്ദേശങ്ങൾ ഇൻവിജിലേറ്റേഴ്സിന് നൽകി പരീക്ഷ നടക്കുന്ന റൂമിലേക്ക് അയയ്ക്കണം.
4. ക്ലാസ്സ് മുറിയിലേക്ക് നിയമിക്കുന്ന ഇൻവിജിലേറ്ററിന്റെ കൈവശം ആവശ്യാനുസരണമുളള ഒ.എം.ആർ. ഷീറ്റുകൾ, അറ്റൻഡൻസ് ഷീറ്റ് എന്നിവ കൊടുത്തുവിടണം.
5. ചോദ്യപേപ്പർ പായ്ക്കറ്റുകൾ സീൽ ചെയ്ത് വച്ചിരിക്കുന്ന അലമാരയിൽ നിന്നും പുറത്തെടുത്തശേഷം പായ്ക്കറ്റുകൾ പൊട്ടിച്ച് ഓരോ ക്ലാസ്സ് മുറികളിലേക്കും ആവശ്യമുളള മൂന്ന് പാർട്ടുകളുടെ ബുക്കറ്റുകൾ Part-A (One Booklet), Part-B (One Booklet), Part-C to F (One Booklet) (20 നമ്പർ വീതം) സെറ്റ് ചെയ്ത് വയ്ക്കേണ്ടതാണ്.
6. ഓരോ ക്ലാസ് മുറികളിലേക്കും ആവശ്യാനുസരണം ബുക്ക് ലെറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കി കൃത്യ സമയത്ത് തന്നെ ക്ലാസ്സ് മുറികളിൽ എത്തിക്കണം. ഇത് ചീഫ് ഡെപ്യൂട്ടി ചീഫ് എന്നിവർ നേരിട്ട് ചെയ്യേണ്ടതാണ്.