യു.ജി.സി/ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
യു.ജി.സി/ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ, എയ്ഡഡ് കോളേജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും പഠനം പൂര്‍ത്തിയാക്കിയവരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി/ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി ജൈനമത വിഭാഗങ്ങളില്‍ പെട്ടവരെയാണ് ഓണ്‍ലൈന്‍ പരിശീലനത്തിന് പരിഗണിക്കുന്നത്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത ഏഴു സ്ഥാപനങ്ങള്‍ മുഖേനയാണ് പരിശീലനം. മാര്‍ക്കിന്റെയും, കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം പൂരിപ്പിച്ച് അതത് പരിശീലന സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 20നകം ഇ- മെയില്‍ വഴി അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471- 2300524 എന്ന നമ്പറില്‍ ലഭിക്കും. അപേക്ഷയില്‍ നല്‍കുന്ന വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശീലന കാലയളവില്‍ വിദ്യാര്‍ഥികള്‍ പരിശീലന കേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.