രക്തസമ്മർദം പെട്ടെന്നു കൂടിയാലും കുറഞ്ഞാലും അപകടമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്നു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ ജീവിതശൈലിയിലും ഭക്ഷണത്തിലും പാലിക്കേണ്ട കാര്യങ്ങൾ അറിയാം…

June 28, 2022 - By School Pathram Academy

രക്തസമ്മർദം പെട്ടെന്നു കൂടിയാലും കുറഞ്ഞാലും അപകടമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്നു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ ജീവിതശൈലിയിലും ഭക്ഷണത്തിലും പാലിക്കേണ്ട കാര്യങ്ങൾ അറിയാം.

പെട്ടെന്നു കൂടിയാൽ

∙ തളർച്ച അനുഭവപ്പെട്ട് രക്തസമ്മർദം കൂടിയെന്നു സംശയമുണ്ടെങ്കിൽ ഉടനെ വിശ്രമിക്കുക. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ നിർത്തിവച്ച് റിലാക്സ് ചെയ്ത് ഇരിക്കുക. ബിപി പരിശോധിച്ച് സിസ്റ്റോളിക് 200നു മുകളിലും ഡയസ്റ്റോളിക് 140നും മുകളിലാണെങ്കിൽ അര മണിക്കൂറെങ്കിലും ബെഡ് റെസ്റ്റ് വേണം.

∙ റിലാക്സായി ഇരുന്ന ശേഷം ശ്വസന വ്യായാമങ്ങൾ ചെയ്യാം. ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്കു വിടാം. 15 മിനിറ്റോളം ഇതു തുടരാം. തുടർന്ന് ബിപി പരിശോധിക്കുക. കുറയുന്നുണ്ടെങ്കിൽ ഇതു തുടരുക.

∙ ധ്യാനവും ചെറിയ യോഗാമുറകളും ചെയ്യാം. ശരീരവും മനസ്സും റിലാക്സ് ആകാൻ ഇതു സഹായിക്കും. ശബ്ദരഹിത അന്തരീക്ഷത്തിൽ വേണം ഇരിക്കാൻ.

∙ ചില മരുന്നുകൾ കാരണവും ഹൃദയപ്രശ്നങ്ങൾ, പക്ഷാഘാതം എന്നിവയുടെ ഭാഗമായും ബിപി കൂടാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടണം.

∙ ബിപിയും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ബിപി രോഗികൾ ഫോൺ സൈലന്റ് മോഡിൽ ഇടുന്നതാണു നല്ലത്. അസമയത്തോ മറ്റോ ഫോണ്‍ വന്നാൽ അരുതാത്ത വാർത്ത കേൾക്കുമോ എന്ന ടെൻഷൻ വന്ന് ബിപി കൂടാം.

പെട്ടെന്നു കുറഞ്ഞാൽ

∙ രക്തസമ്മർദം താഴുന്നു എന്നു തോന്നിയാൽ ഉപ്പ് ചേർത്ത പാനീയങ്ങൾ കുടിക്കുക. ഉപ്പിട്ട നാരാങ്ങാവെള്ളവും നല്ലതാണ്.

∙ കിടക്കണം. നന്നായി വിശ്രമിക്കുക. വേറെ സങ്കീർണതയില്ലെങ്കിൽ കിടന്നാൽ 15–20 മിനിറ്റുകൊണ്ട് ബിപി നോർമലാകും. അല്ലാത്തപക്ഷം ഡോക്ടറെ കാണുക.

∙ ചായയോ കാപ്പിയോ കുടിക്കാം. ഇവ കുടിക്കുന്നത് ബിപി അളവ് കൂടാൻ സഹായിക്കും.

∙ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം. പെട്ടെന്നു ദഹിക്കുന്ന തരത്തിലുള്ള സ്നാക്കുകൾ കഴിക്കാം. ഓട്സ്, റവ കാച്ചിയത്, ബ്രെഡ്, ബിസ്കറ്റുകൾ എന്നിവ.

∙ അലർജി, രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കാരണവും ബിപി കുറയാം. ഈ അവസ്ഥയിൽ അതാത്പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുക.

ബിപി നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ

∙ ഉണക്കമുന്തിരി

∙ നെല്ലിക്ക

∙ ബ്രക്കോളി

∙ ആപ്പിൾ

∙ നേന്ത്രപ്പഴം

∙ തക്കാളി

∙ ഈന്തപ്പഴം

∙ മാമ്പഴം

∙ ബീൻസ്

∙ ഓറഞ്ച്

∙ മുന്തിരി

ശീലമാക്കാം ഇവ

∙ ദിവസവും 30 മിനിറ്റ് വ്യായാമം. കുറഞ്ഞത് ആഴ്ചയിൽ 5 ദിവസം

∙ മദ്യപാനം പൂർണമായും ഒഴിവാക്കണം.

∙ ഒരു ദിവസം ഉപ്പ് ഉപയോഗം 5 മില്ലിഗ്രാമിൽ താഴെ മതി.

∙ മാനസിക പിരിമുറുക്കം ഒഴിവാക്കുക.

∙ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധന.

‌∙ കൂർക്കംവലിയുള്ളവർക്ക് ബിപി സാധ്യത കൂടുതലായതിനാൽ ചികിത്സ തേടണം.

∙ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, പരിപ്പുകൾ കഴിക്കാം.

∙ പുകവലി ബിപി കൂട്ടും. ഈ ശീലം ഒഴിവാക്കുക.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More