രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷകള്‍

March 30, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷകള്‍ ഇന്നും എസ്.എസ്.എല്‍.സി പരീക്ഷ നാളെയും ആരംഭിക്കും.

4.32 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ 3,6 5,871 വിദ്യാര്‍ഥികളും, പ്രൈവറ്റായി 20,768 പേരുമാണ് പരീക്ഷ എഴുതുന്നത്. 45,796 പേര്‍ ഓപ്പണ്‍ വിഭാഗത്തിലും പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

കേരളത്തിനകത്തും പുറത്തുമായി 2005 സെന്ററുകളാണ് പരീക്ഷക്കായി ആകെ ഒരുക്കിയിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 339 പരീക്ഷ കേന്ദ്രങ്ങളിലായി 31,332 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്നിനു ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. പരീക്ഷ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 221 39 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

 

നാളെയാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. 4.27 ലക്ഷം വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 29ന് എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കും. 2,962 പരീക്ഷ സെന്ററുകളാണ് തയാറാക്കിയിരിക്കുന്നത്. 2,2 6,999 ആണ്‍കുട്ടികളും 2,0 8,907 പെണ്‍കുട്ടികളും പരീക്ഷ എഴുതും. ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 3 മുതല്‍ 10 വരെയും നടക്കും

Category: News