കാണാതായ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്തി മുണ്ടക്കയം പോലീസ്…

March 26, 2024 - By School Pathram Academy

കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികൾ സുരക്ഷിതർ

കാണാതായ കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്തി മുണ്ടക്കയം പോലീസ്…ഒപ്പം നാട്ടുകാരും ,പൊതുപ്രവർത്തകരും

കാണാതായ കുട്ടികളെ പറ്റി പരാതി ലഭിച്ചു ഉടൻ തന്നെ മുണ്ടക്കയം പോലീസ് തിരച്ചിൽ നടത്തി ഒപ്പം നാട്ടുകാരും, പൊതു പ്രവർത്തകരും ഒറ്റ കെട്ടായി കുട്ടികളെ കണ്ടെത്തി

കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് ഇന്ന് ഉച്ചക്ക് ശേഷം കാണാതായത്. ഏന്തയാർ കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് കാണാതായത്.നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും കുട്ടികളെ പ്രേദേശത്തു നിന്നും കണ്ടെത്തി.

രണ്ട് വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു

Category: News