രണ്ട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

August 04, 2022 - By School Pathram Academy

*വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്*

*വെള്ളിയാഴ്ച(ഓഗസ്റ്റ് 5) അവധി*

 

കോട്ടയം: അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

 

*2022 ഓഗസ്റ്റ് 03, 5 PM*

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*

*ഐ.&പി.ആര്‍.ഡി. കോട്ടയം*

 

https://chat.whatsapp.com/B8tw0UEbb5vDvjXKvHwbWd

 

🔵 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ ശക്തമായി തുടരുന്നതിനാൽ, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് *ഇടുക്കി* ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെയും (05/08/2022) അവധി പ്രഖ്യാപിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി സമയത്ത് കുട്ടികൾ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

https://chat.whatsapp.com/FcK0ZerTbN1HqAtY4Lh143

Category: News