രമേഷ് നാരായണന്റെ ആസിഫലിയോടുള്ള പെരുമാറ്റം വീഡിയോയിൽ കണ്ടു. ഫോർത്തിൽ അങ്ങേരുടെ ന്യായീകരണവും കണ്ടു.ഹരീഷ് വാസുദേവൻ എഴുതുന്നു

രമേഷ് നാരായണന്റെ ആസിഫലിയോടുള്ള പെരുമാറ്റം വീഡിയോയിൽ കണ്ടു. ഫോർത്തിൽ അങ്ങേരുടെ ന്യായീകരണവും കണ്ടു. ആസിഫ് അലിയിൽ നിന്ന് മെമന്റോ പിടിച്ചുവാങ്ങി ജയരാജിനോട് അത് അയാൾക്ക് നൽകാൻ പറയുന്ന അറഗൻസ് വ്യക്തമാണ്. ആസിഫലിയോട് രമേശ് നാരായണൻ കാണിച്ചത് തികഞ്ഞ മര്യാദകേടും അഹങ്കാരവുമാണ്. മറ്റൊരാളെ അപമാനിച്ച ശേഷം ആ പണി ചെയ്യാൻ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് അത് ചെയ്ത സംവിധായകൻ ജയരാജൂം മര്യാദകേടാണ് കാണിച്ചത്. എന്നിട്ടും ആസിഫലിക്ക് ഒരു ഹസ്തദാനം നൽകാനോ സോറി പറയാനോ തയ്യാറാവാഞ്ഞ ജാഡ പൊതുരംഗത്ത് വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്.
വിവാദമുണ്ടാക്കാതെ ഒരു ചിരിയോടെ വഴിമാറിയ ആസിഫലി കാണിച്ചത് വലിയ പക്വത. Gentleman.
രമേഷ് നാരായണൻ ആയാലും ആരായാലും മനസിലാക്കേണ്ട കാര്യം, കലയും സാഹിത്യവും സംഗീതവും ഒക്കെ മനുഷ്യരിൽ എളിമയാണ് ഉണ്ടാക്കേണ്ടത് ഈഗൊയല്ല. മെഴുകാതെ ആസിഫലിയോട് ക്ഷമ പറയുക എന്നതാണ് രമേഷ് നാരായണന് ചെയ്യാവുന്ന മിനിമം സുജനമര്യാദ. ജാഡയും അഹങ്കാരവും ഒന്നും ഇവിടെ ചെലവാവില്ല.
ഹരീഷ് വാസുദേവൻ