രാജ്യം മറ്റൊരു ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെ മഹത് വചനങ്ങളും അദ്ദേഹത്തെ കുറിച്ച് മറ്റ് പ്രമുഖര്‍ പറഞ്ഞ വാക്കുകളും അറിയാം

October 01, 2022 - By School Pathram Academy

രാജ്യം മറ്റൊരു ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെ മഹത് വചനങ്ങളും അദ്ദേഹത്തെ കുറിച്ച് മറ്റ് പ്രമുഖര്‍ പറഞ്ഞ വാക്കുകളും അറിയാം.

 

1- എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം

 

2-സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത.

 

3-അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്‍റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്‍റെ അഭാവം ആരോഗ്യത്തെ ബാധിക്കും.

 

4-മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്.

 

5-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

 

6-സത്യം ദൈവമാണ്

 

7-ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം

 

8-ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല, ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്

 

9-തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്യത്തിന് വിലയില്ല

 

10-ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി

 

11-പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക

 

12-കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും

 

13-ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍

 

14-കോപം അഗ്‌നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ

 

15-സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം

 

16-പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും

 

17-ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി

 

18- നിങ്ങൾ ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാണ് എന്ന് പറയുന്നത്.

 

ഗാന്ധിജിയെ കുറിച്ച് മറ്റ് പ്രമുഖര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ..

 

1- “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും”-ജവഹര്‍ലാല്‍ നെഹ്റു

 

 

 

2- “ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. ” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

 

3- ”ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ”-ഹോചിമിന്‍

 

4-”കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ്”-മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

 

 

 

5-”ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി”- രബീന്ദ്രനാഥ ടാഗോർ

Category: News