രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു
എസ് എസ് എൽ സി, പ്ലസ്ടു വാർഷിക പരീക്ഷയിക്ക് ശേഷം ചോദ്യപേപ്പർ വിലയിരുത്താൻ കുട്ടികൾക്ക് വിദ്യാഭ്യാസവകുപ്പ് അവസരമരുക്കും.
പരീക്ഷയ്ക്ക് ശേഷം കുട്ടികൾക്ക് ചോദ്യപേപ്പറിനെ വിലയിരുത്താൻ പ്രത്യേക ഷീറ്റ് നൽകും. കുട്ടികൾ ഇതിന് മറുപടി എഴുതി നൽകണം. ഇവ പിന്നീട് എസ് സി ഇ ആർ ടി വിലയിരുത്തും.
വിദഗ്ധരുടെ അഭിപ്രായം സ്വരൂപിച്ചശേഷം വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാകും അടുത്ത വർഷത്തെ വാർഷിക പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുക.
രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു.
മൂല്യനിർണയ രീതിയിൽ നമ്മൾ ഇന്ന് ആശ്രയിക്കുന്ന മൂല്യനിർണയത്തിന്റെ ഭാഗമായി പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയിൽ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്.
ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വരുന്ന വർഷങ്ങളിൽ പരീക്ഷാ ചോദ്യപേപ്പറുകൾ കൂടുതൽ കുറ്റമറ്റരീതിയിൽ തയ്യാറാക്കാനാകും.
ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വിപുലീകരിക്കും.