രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ നോളഡ്ജ് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

November 12, 2023 - By School Pathram Academy

SPC നോളഡ്ജ് ഫെസ്റ്റ്

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ നോളഡ്ജ് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.രണ്ടു ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ 85 കുട്ടികൾ പങ്കെടുത്തു.

           എസ് പി സി നോളഡ്ജ് ഫെസ്റ്റ് 2023 പ്രധാന അധ്യാപിക സിന്ധു പീറ്റർ ഉത്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ സ്‌മിനു ചാക്കോ എന്നിവർ പ്രസംഗിച്ചു.പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയിൽ നിന്ന് തെരഞ്ഞെടുത്ത 30 കുട്ടികൾ 3 പേര് അടങ്ങുന്ന 10 ടീമുകളായി ഫൈനൽ മത്സരത്തിൽ ഏറ്റ് മുട്ടി. റിതിക സോണി,അവണി വത്സൻ എന്നിവർ വിധി കർത്തക്കളായി മത്സരം നിയന്ത്രിച്ചു.

       സാന്ദ്ര മനോജ്,അമ്പിളി സുകുമാരൻ,അഭിനയ കെ ഐ,അനഘ കെ പി,സാന്ദ്ര ജോൺസൺ,അനുശ്രീ A എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

      ഒന്നാം സ്ഥാനം അഭിരാം ദേവ് എസ്,നിക്സൺ ചാക്കോ സ്കറിയ, ജോയൽ പ്രവീൺ എന്നിവർക്കും രണ്ടാം സ്ഥാനം സാന്ദ്ര മരിയ സോണി,അവന്തിക മനു, എയ്ഞ്ചൽ ബിജു മാത്യു എന്നിവർക്കും മൂന്നാം സ്ഥാനം ലയന നായർ, കൃഷ്ണവേണി,ദേവനന്ദ പി ബി എന്നിവർക്കും ലഭിച്ചു.വിജയികൾക്ക് ഇവ സ്പോർട്സ് മെഡലുകൾ സമ്മാനിച്ചു 

ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീം പങ്കെടുക്കും.

Category: NewsSchool News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More