രാമമംഗലം ഹൈസ്കൂൾ SPC യുടെ ഫിറ്റ്നസ് ചലഞ്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡിലേക്ക്
രാമമംഗലം ഹൈസ്കൂൾ SPC യുടെ ഫിറ്റ്നസ് ചലഞ്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡിലേക്ക്
രാമമംഗലം: 375 ദിവസം പിന്നിട്ട രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ലഹരിക്കെതിരെ ബോധവൽക്കരണ ഫിറ്റ്നസ് ചാലഞ്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡിൽ ഇടം പിടിച്ചു.അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ ബി എസ് ആർ വിവിധ മേഖലകളിൽ ആയി സേവനം ചെയ്യുന്നവർക്കും കൂട്ടായ്മകൾക്കും അവക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്കും ആദരം നൽകി വരുന്നു.
ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരെ തീവ്ര യജ്ഞ പരിപാടിയിൽ വെച്ച് കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്
ചാലെഞ്ചിന് നേതൃത്വം നൽകിയ സാമൂഹിക ശാസ്ത്ര അധ്യാപകനും എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ അനൂബ് ജോണിന് സർട്ടിഫിക്കറ്റ് നൽകിഅധ്യാപകരായ ഷൈജി k ജേക്കബ്, സ്മിനു ചാക്കോ,ഹൈബി ഈഡൻ എം പി,മേയർ എം അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്,കളക്ടർ എൻ എസ് കെ ഉമേഷ്,തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ,റൂറൽ എസ് പി വിവേക് കുമാർ,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ ക്ലാസ്സ് സമയം പരിമിതി പെടുത്തിയപ്പോൾ കായിക പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്തത് മൂലം കുട്ടികളുടെ ഫിറ്റ്നസ് കുറയുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് ആണ് ഫിറ്റ്നസ് ചാലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്.ലഹരിക്കെതിരെ ഫിറ്റ്നസ് ചാലഞ്ച് എന്നപേരിൽ ആണ് പരിപാടി നടത്തിയത്. സ്കൂൾ തുറക്കുകയും മധ്യവേനൽ അവധിക്ക് സ്കൂൾ അടച്ച ശേഷവും കേഡെറ്റുകൾ ചാലഞ്ച് തുടരുകയായിരുന്നു.
സ്കൂളിലെ കായിക അധ്യാപകൻ ഷൈജി ജേക്കബിൻ്റെ നിർദേശം അനുസരിച്ചാണ് ദൈനംദിന ആക്ടിവിറ്റി കള് നൽകിയത്.സ്കൂളിൽ നിന്ന് പാസ്സ് ഔട്ട് ആയി പുറത്ത് പോയ പയനിയർ കേഡറ്റ്കളുടെ സേവനവും പരിപാടിക്ക് ഉപയോഗിചു. സ്റ്റുഡൻ്റ് പോലീസ് വോളൻ്റിയർ കോർപ്സ് കോർഡിനേറ്റർ സോപാന സുതൻ ഓരോ ദിവസത്തേയും കേഡറ്റ്കള് ചെയ്യണ്ട എക്സർസൈസ് ചെയ്തു വീഡിയോ എടുത്ത് അയക്കും.അടുത്ത ദിവസം രാവിലെ 4 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ നിർദേശിക്കുന്ന പ്രവർത്തികൾ കേഡറ്റ്കള് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
കുട്ടികൾ ഇടുന്ന പോസ്റ്റുകൾ പരിശോധിക്കുവാൻ കേഡറ്റ് കളായ പ്ലട്ടൂൺ ലീഡർമാർ രംഗത്തുണ്ട്.സ്കൂളിലെ മറ്റു കേഡറ്റ് കളും ചാലഞ്ചിൽ പങ്കെടുക്കുന്നു.
കുട്ടികൾക്ക് പ്രചോദനം ആയി
ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ്റെ നേതൃത്വത്തിൽ അധ്യാപകരും ആവേശപൂർവം ചാലഞ്ചിൽ പങ്കെടുത്ത്. സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ സിന്ധു പീറ്റർ,
PTA പ്രസിഡൻ്റ് തോമസ് TM, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത k വിജയൻ,അജേഷ് N A, ലത എന്നിവർ നേതൃത്വം നൽകി.
ചിത്രം
രാമമംഗലം ഹൈസ്കൂൾ എസ് പി സി ഫിറ്റ്നെസ് ചാലഞ്ച് ഇന്ത്യൻ ബുക്സ് ഓഫ് സ്കൂൾ റെക്കോർഡ് സർട്ടിഫിക്കറ്റ് മന്ത്രി പി രാജീവ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണിന് സമ്മാനിക്കുന്നു.ഷൈജി k ജേക്കബ് , സ്മിനു ചാക്കോ,ഹൈബി ഈഡൻ എം പി,മേയർ എം അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്,കളക്ടർ എൻ എസ് കെ ഉമേഷ്,തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ,റൂറൽ എസ് പി വിവേക് കുമാർ,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ആർ ജയചന്ദ്രൻ എന്നിവർ സമീപം