രാവിലെ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ വേറെയും ചില ഗുണങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി ഒന്നറിയാം…

August 26, 2022 - By School Pathram Academy

രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാൻ സഹായിക്കില്ല. പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും.
ഒന്ന്

ചൂടുവെള്ളം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തമെത്തും. ആകെ ആരോഗ്യത്തെ തന്നെ ഇത് നല്ലരീതിയില്‍ സ്വാധീനിക്കും.
രണ്ട്

ചിലര്‍ക്ക് എപ്പോഴും മലബന്ധം പ്രശ്നം സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്കും രാവിലെ എഴുന്നേറ്റയുടനെ ചൂടുവെള്ളം കുടിക്കുന്നത് സഹായകമാണ്. ഇത് മലം വയറിനകത്ത് ഉറച്ചുകിടക്കാതെ പുറത്തുപോകുന്നതിന് സഹായിക്കും.

മൂന്ന്

ചുമ, ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനും ഇവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.

നാല്

സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവവേദന ലഘൂകരിക്കാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More