റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു.

November 28, 2021 - By School Pathram Academy

ഇടുക്കി: പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അദ്ധ്യയനവര്‍ഷം 5, 6, 7, 8, 9 ക്ലാസ്സുകളിലേക്ക് ഏതാനും ഒഴിവിലേക്ക് പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.

 

അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സും ജനന തീയതിയും തെളിയിക്കുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കുന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കണം. ഈ സ്ഥാപനത്തില്‍ വച്ച്‌ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അപേക്ഷ ഫോറത്തിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എം.ആര്‍.എസ് പീരുമേട് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 7 വൈകിട്ട് 5 നു മുമ്ബായി ഹെഡ്മാസ്റ്റര്‍, ഗവ. എം.ആര്‍.എസ് പീരുമേട്, കുട്ടിക്കാനം പി.ഒ, 685531 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9846539725, 9495221596

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More