റസ്റ്റ് ഹൗസിൽ മദ്യക്കുപ്പികൾ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു നിർദേശം

November 27, 2021 - By School Pathram Academy

കോഴിക്കോട്∙ വടകര പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നു കണ്ടെത്തിയതിനെത്തുടർന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി. ഫെയ്സ്ബുക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാനാണ് വടകര റസ്റ്റ് ഹൗസിൽ സന്ദർശനം നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നു മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി എന്നു മന്ത്രി ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Category: News