റിട്ടയേര്‍ഡ് എസ് പി എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ജോര്‍ജ് ജോസഫിനെ കുറിച്ചന്വേഷിച്ചു.കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

April 25, 2022 - By School Pathram Academy

റിട്ടയേര്‍ഡ് എസ് പി എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വലിയ മാതൃക പൊലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നുതള്ളുന്ന ജോര്‍ജ് ജോസഫിനെ കുറിച്ചന്വേഷിച്ചു.കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് അരുണ്‍കുമാര്‍ ഫേസ്‌ബുക്കില്‍ എഴുതുന്നു.

 

ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ പിഒ, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സര്‍വീസ് ജീവിതത്തില്‍ ഒരിക്കലും എസ്‌പി ആയിട്ടില്ലെന്നും സര്‍വീസില്‍ ഇരുന്നപ്പോള്‍ പല തവണയായി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും മൂന്ന് തവണ സസ്പെന്റ് ചെയ്യപ്പെടുകയും വേതന വര്‍ധനവ് നാല് തവണ തടഞ്ഞിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

ഈ ‘റിട്ട. എസ്.പി ‘ ശ്രീ ജോര്‍ജ് ജോസഫ് നെ നിങ്ങള്‍ അറിയുമോ?

ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

 

ശ്രീ. ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും എസ്.പി ആയിട്ടില്ല.സര്‍വ്വീസ് ജീവിതത്തില്‍ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാള്‍ എങ്ങനെ റിട്ട. എസ്.പി ആകും?

സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരില്‍ താഴെ പറയുന്ന നടപടികള്‍ ഏറ്റുവാങ്ങി.

25/09/1982- സര്‍വ്വീസില്‍ നിന്ന് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.

 

04/12/81 – ല്‍ 6 മാസത്തേക്ക് ഇന്‍ക്രിമെന്റ് തടഞ്ഞു.

 

1.01.85 – വാര്‍ഷിക വേതന വര്‍ദ്ധനവ് 3 വര്‍ഷത്തേക്ക് തടഞ്ഞ് ഉത്തരവായി.

 

04.04. 92 മുതല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

 

17.06.94 ല്‍ അടുത്ത വാര്‍ഷിക വേതന വര്‍ദ്ധനവ് 1 വര്‍ഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.

 

26.07.94 – ലെ ഉത്തരവ് പ്രകാരം ഒരു Censure നല്‍കിയിട്ടുണ്ട്.

 

07.10. 94- അടുത്ത വാര്‍ഷിക വേതന വര്‍ദ്ധനവ് 1 വര്‍ഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.

Category: News