റീ-അഡ്മിഷൻ :-9, 10 ക്ലാസ്സുകളിലേക്കുള്ള റീ-അഡ്മിഷൻ വിദ്യാർത്ഥി ആവശ്യപ്പെടുന്നപക്ഷം…
- റീ-അഡ്മിഷൻ (കെ.ഇ.ആർ അദ്ധ്യായം VI റൂൾ 16 )
വിദ്യാർത്ഥിയെ സ്കൂൾ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും റ്റി.സി നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത അദ്ധ്യയന വർഷം വിദ്യാർത്ഥി ആവശ്യപ്പെടുന്ന പക്ഷം അതേ ക്ലാസിൽ പുനഃപ്രവേശനം നൽകാവുന്നതാണ്.
അടുത്ത അദ്ധ്യയന വർഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതിയോടെ പുനഃപ്രവേശനം നൽകാവുന്നതാണ്.
പുനപ്രവേശന സമയത്ത് കുടിശ്ശിക ഫീസ് ഉണ്ടെങ്കിൽ ആയത് ഒടുക്കേണ്ടതാണ്.
14 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ റോളിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഒരു വിദ്യാർത്ഥി തുടർ പഠനത്തിനായി പുനഃപ്രവേശനം ആവശ്യപ്പെട്ടാൽ പ്രധാനാദ്ധ്യാപകൻ പ്രസ്തുത വിദ്യാർത്ഥിക്ക് പുനപ്രവേശനം നൽകേണ്ടതാണ്.
9, 10 ക്ലാസ്സുകളിലേക്കുള്ള റീ-അഡ്മിഷൻ വിദ്യാർത്ഥി ആവശ്യപ്പെടുന്നപക്ഷം അതേ അദ്ധ്യയന വർഷമാണെങ്കിൽ പ്രധാനാദ്ധ്യാപകനും അടുത്ത അദ്ധ്യയന വർഷമാണെങ്കിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതിയോടെയും പുനഃപ്രവേശനം അനുവദിക്കാവുന്നതാണ് (കെ.ഇ.ആർ അദ്ധ്യായം VI ചട്ടം 16)