റേഷൻ കാർഡ് BPL – ലേക്ക് മാറ്റുവാൻ വീണ്ടും അവസരം.
🔹 2022 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ചെയ്യാം.
♻️ BPL അപേക്ഷയ്ക്ക് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്
👉 ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
👉 ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ : ചികിത്സാ രേഖകളുടെ പകർപ്പുകൾ
👉 പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
👉 വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ
👉 വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്
👉ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
👉 ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
👉 എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ.
🩸താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
♻️ കാർഡിലെ ഏതെങ്കിലും അംഗം
a. സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ,
c. സർവീസ് പെൻഷണർ
d. 1000+ ച അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, CA ..etc),
♻️ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപെടെ )
👆 മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്
👇👇👇
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി , 100 % തളർച രോഗികൾ,
d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
👆👆👆
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.
🔖മാർക്ക് ഘടകങ്ങൾ
1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ് രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 . പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്,
🔹അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപിക്കുക.