ലഹരിക്കെതിരെ ഉള്ള അറിയിപ്പുകൾ

September 02, 2022 - By School Pathram Academy

ഓണക്കാലം ആണ്.. സ്കൂളുകളിലും കോളേജുകളിലും മറ്റു വിദ്യാഭാസ സ്ഥാപനങ്ങളിലും എല്ലാം ആഘോഷങ്ങൾ നടക്കുകയാണ്. ലഹരി മാഫിയ അവരുടെ കർമ മണ്ഡലം വിപുലം ആക്കുന്ന സമയം കൂടി ആണ് ഇത്. പ്രത്യേകിച്ചും സ്കൂളുകളിൽ. അതുകൊണ്ട് പോലീസിനോട് ഒപ്പം തന്നെ രക്ഷകർത്താക്കളും ജാഗരൂകരായി ഇരിക്കുക.

കുട്ടികൾ സ്കൂളിൽ തന്നെ ചെല്ലുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക

ആഘോഷ ദിവസം യൂണിഫോം അല്ലാത്തതിനാൽ കുട്ടികളെ തിരിച്ചറിയുക ബുദ്ധിമുട്ട് ആയിരിക്കും

കഴിവതും കുട്ടികളെ രക്ഷിതാക്കൾ തന്നെ സ്കൂളിൽ കൊണ്ട് വിടുകയും തിരികെ വിളിച്ചു കൊണ്ട് പോകുകയും ചെയ്യുക.

ആഘോഷ പരിപാടികളിൽ സ്കൂൾ കുട്ടികൾ മദ്യം , മറ്റു ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സ്കൂളിലെ ആഘോഷ പരിപാടികൾ തുടങ്ങുന്ന സമയവും കഴിയുന്ന സമയവും സ്കൂൾ അധ്യാപകരോട് ചോദിച്ചു മനസിലാക്കി വെക്കുക.

ആഘോഷ പരിപാടികൾ കഴിഞ്ഞു കൃത്യ സമയം തന്നെ കുട്ടികൾ വീട്ടിൽ തിരിച്ചു എത്തുന്നു എന്ന് ഉറപ്പു വരുത്തുക.

തിരികെ വീട്ടിൽ എത്തുന്ന കുട്ടികളെ അവർ അറിയാതെ തന്നെ നിരീക്ഷിക്കുക..

അവരുടെ സ്കൂൾ ബാഗ് ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഏതെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അവരുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തിൽ കൂടി മനസിലാക്കാൻ സാധിക്കും.

ഇനി പൊതുവായ ചില കര്യങ്ങൾ പറയട്ടെ….

നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെ എന്നും അവരുടെ ഫാമിലിയെ കുറിച്ചും ഒന്ന് മനസ്സിലാക്കി വെക്കുക

അവർക്ക് അവരെക്കാൾ മുതിർന്ന ആൾക്കാരുമായി ചങ്ങാത്തം ഉണ്ടോ എന്ന് കൂടി മനസ്സിലാക്കി വെക്കുക

സ്കൂളിന് പുറത്ത് അവർ ആരൊക്കെ ആയി കൂട്ട് കൂടുന്നു,

വീട്ടിൽ നിന്നും ക്യാഷ് കൊടുക്കുന്നുണ്ട് എങ്കിൽ അതിൽ കവിഞ്ഞ ക്യാഷ് അവരുടെ കയ്യിൽ വരുന്നുണ്ടോ,

സ്കൂൾ കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ കൊടുത്തു വിടാതെ ഇരിക്കുക. അത് രക്ഷിതാക്കൾ ഉറപ്പ് വരുത്തുക. വീട്ടിൽ ഫോൺ ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവർ ഏതൊക്കെ site ഇൽ കയറുന്നു എന്നും, ആരൊക്കെ ആയി സമ്പർക്കം പുലർത്തുന്നു എന്നും മറ്റും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഈ പറഞ്ഞ കര്യങ്ങൾ ഒക്കെ ആദ്യം അവർ അറിയാതെ തന്നെ അവരെ നിരീക്ഷിക്കുക.. അല്ലെങ്കിൽ രക്ഷിതാക്കൾക്ക് അവരെ വിശ്വാസം ഇല്ലാ എന്നുള്ള ഒരു മനോഭാവം അവരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികൾ അല്ലേ.. എന്തെങ്കിലും തരത്തിൽ ഉള്ള അസ്വാഭാവികത തോന്നിയാൽ മാത്രം അവരോട് അതിനെ പറ്റി ചോദിക്കുക

വീട്ടിൽ ഒരു സൗഹൃദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക
(കുട്ടികൾക്ക് മാതാപിതാക്കളോട് എന്തും തുറന്നു പറയുവാൻ തക്ക അന്തരീക്ഷം )

ഓർക്കുക; രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലതല്ലേ രോഗം വരാതെ സൂക്ഷിക്കുന്നത്

കുട്ടികളെ സൂക്ഷിക്കാം…. നല്ല നാളെക്കായി… അതിനായി ഒരുമിച്ച് നിൽക്കാം…

Category: News