ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘നോ’ എന്ന പേരിൽ സംഘടിപ്പിച്ചു
ഇരവിപുരം സെൻറ് ജോൺസ് ഹൈസ്കൂളിൽ സ്വാതന്ത്ര ദിനത്തിൻ്റെ 78ാം വാർഷികത്തിനോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘നോ’ എന്ന പേരിൽ സംഘടിപ്പിച്ചു.
ഇരവിപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ 78ാം വാർഷികത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇരവിപുരം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജീവ് ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് ഫ്ലോറൻസ് വിക്ടർ, അധ്യാപകരായ കിരൺ ക്രിസ്റ്റഫർ, ക്‌ളീറ്റസ് സി ജി, എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി.