ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തെതരഞ്ഞടുത്തത് മന:പൂർവ്വമല്ല. അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’
വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണം’
തിരുവനന്തപുരം∙
നാളെ മുതൽ നവംബർ 1 വരെയുള്ള തീവ്ര ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ മുഴുവൻ സ്കൂൾ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അണിനിരക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
‘നാളത്തെ പരിപാടികളിൽ പരമാവധി വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കണം. അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിൽ മുടക്കമുണ്ടാകരുത്.
സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം വിദ്യാലയ സമിതികൾ മുൻകയ്യെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം. മാസം മുഴുവൻ സ്കൂൾ തലത്തിൽ വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കണം – മന്ത്രി നിർദേശിച്ചു.