ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പുകള്‍ ഇന്നും നാളെയും

July 16, 2022 - By School Pathram Academy

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പുകള്‍ ഇന്നും നാളെയും

 

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവര്‍ത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുിലെ അംഗങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളില്‍ നടക്കും. മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ഉപകരണങ്ങള്‍, ത്രിഡി കാരക്ടര്‍ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 14000 പേരില്‍ നിന്നും പ്രോഗ്രാമിങ്, ത്രിഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് ജില്ലാക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.

 

സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് (ഡൈനിങ് ടേബിള്‍, ഗ്ലാസ്, കപ്പ്, സോസര്‍, ഫ്രൂട്ട് ബാസ്‍ക്കറ്റ്, ഡൈനിങ് ഹാള്‍ മുതലായ ത്രിഡി മോഡലുകളുടെ നിര്‍മ്മാണം), ത്രീഡി കാരക‍്ടർ അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് ചെയ്യുന്നത്.

 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഞായറാഴ്ച 03.30 ന് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പായ കോട്ടണ്‍ഹില്‍ സ്കൂള്‍ സന്ദര്‍ശിച്ച് പതിനാല് ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.

 

വിദ്യാര്‍ഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ജൂലൈ 17, ഞായറാഴ്ച വൈകിട്ട്‍ 3.00 മണിയ്ക്ക് പതിനാല് ജില്ലാ ക്യാമ്പുകളിലും ഒരുക്കിയിട്ടുണ്ട്. ഇത് കാണുന്നതിന് പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ.‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങള്‍ കൈറ്റ് വെബ് സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.

 

*കെ. അന്‍വര്‍ സാദത്ത്*

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

9447011881

#LittleKITE #littlekites #kitevicterschaannel #victers

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More