ലോക മാതൃഭാഷാദിനം ആയ ഫെബ്രുവരി 21ന് വിദ്യാലയങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും എടുക്കേണ്ട പ്രതിജ്ഞ, സർക്കാർ ഉത്തരവായി
ലോക മാതൃ ഭാഷാ ദിന പ്രതിജ്ഞ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെളളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്