ലോഫ്ലോർ ബസ് ഇനി ക്ലാസ് മുറി

May 31, 2022 - By School Pathram Academy

തിരുവനന്തപുരം∙ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ ആരംഭിച്ച ക്ലാസ് മുറി മണക്കാട് ടിടിഐയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായ ലോ ഫ്ലോർ ബസുകളാണ് കെഎസ്ആർടിസി സ്കൂളിനു നൽകിയത്.

 

രണ്ടു ബസുകളാണ് മണക്കാട് ടിടിഐയ്ക്ക് അനുവദിച്ചത്. താൽപര്യമുള്ള സ്കൂളുകൾക്കെല്ലാം ബസുകൾ നൽകുമെന്നാണു സർക്കാർ നിലപാട്. ബസിനെ ക്ലാസ് മുറിയാക്കിയാലോ എന്ന ആശയം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണു മുന്നോട്ടുവച്ചത്. ഗതാഗതമന്ത്രി ആന്റണി രാജു സമ്മതം അറിയിച്ചു. സർക്കാരിന്റെയും പിടിഎയുടെയും ഫണ്ട് ഉപയോഗിച്ചാണ് 3 ലക്ഷത്തോളം രൂപ ചെലവാക്കി ബസ് നവീകരിച്ചത്. രണ്ടാമത്തെ ബസിന്റെ നവീകരണം പൂർത്തിയായിട്ടില്ല.ബസിന് ഉയരം വർധിപ്പിച്ച് മുകളിലെ നിലയിൽ വിനോദത്തിനുള്ള സ്ഥലമൊരുക്കിയിട്ടുണ്ട്. നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കു ബസിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. സ്ഥിരം ക്ലാസ് മുറിയാക്കി ബസിനെ മാറ്റാൻ ആലോചിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ടിവി കാണുന്നതിനും പുസ്തകം വായിക്കുന്നതിനും വിനോദത്തിനുമെല്ലാം ഉപയോഗിക്കാനാണു തീരുമാനം. ബസിൽ എസിയും എൽഇഡി ടിവിയുമുണ്ട്. ബുക്കുകൾ വയ്ക്കുന്നതിന് പ്രത്യേക അറകളുണ്ട്. ഇരിക്കാൻ കസേരയും മേശയും തയാറാക്കിയിട്ടുണ്ട്.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More