വകുപ്പുതല വാചാപരീക്ഷ – വിജ്ഞാപനം പുറപ്പെടുവിച്ചു.
വകുപ്പുതല വാചാപരീക്ഷ – വിജ്ഞാപനം പുറപ്പെടുവിച്ചു.
2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വകുപ്പുതല വാചാപരീക്ഷ – വിജ്ഞാപനം പുറപ്പെടുവിച്ചു.വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരോ പേപ്പറിനും
(സൗജന്യ അവസരം ഒഴികെ) 160/- (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 0051 – PSC – 105 – State PSC – 99 – Examination Fee എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 2022 മെയ് 4 ന്
വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ ജോയിന്റ്
സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ 695004 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.