വകുപ്പ് തല പരീക്ഷയും (Departmental Test) SSLC പരീക്ഷയും മാർച്ച് /ഏപ്രിൽ മാസത്തിൽ . വകുപ്പ് തല പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു

March 16, 2022 - By School Pathram Academy

PSC നടത്തുന്ന ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്‌ മാർച്ച്‌ മുതൽ ആരംഭിക്കും. അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് ആവശ്യമായ പരീക്ഷകളുടെ Time Table പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വർഷത്തെ SSLC പരീക്ഷകൾ മാർച്ച്‌ അവസാനം ആരംഭിച്ച് ഏപ്രിൽ 30 വരെ തുടരുന്നതാണ്.

വകുപ്പ് തല പരീക്ഷകൾ അത്യാവശ്യമായി പാസ്സായി പ്രൊമോഷൻ നേടേണ്ട സീനിയർ അധ്യാപകരെയാണ് SSLC പരീക്ഷ നടത്തിപ്പിന് മിക്ക സ്‌കൂളുകളിലും ഡെപ്യൂട്ടി ചീഫായി നിയമിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഇൻവിജിലേറ്റർ ഡ്യൂട്ടിയും ഉണ്ടാകും എന്ന് ഏകദേശം ഉറപ്പാണ് .

ആയതിനാൽ വകുപ്പ് തല പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഭൂരിഭാഗം അധ്യാപകർകും ഈ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വകുപ്പ് തല പരീക്ഷകൾ പുനക്രമീകരിച്ച് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.

Category: News