വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയേസ് സ്‌കൂളിൽ എത്തിച്ചു
കൊച്ചി :
വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയേസ് സ്‌കൂളിൽ എത്തിച്ചു.
സ്‌കൂൾ അധ്യാപകൻ വിഷ്‌ണു വി കെ, വിദ്യാർഥകളായ എൽനാ ജോസ്, ദിയ രാജേഷ്, അഞ്‌ജന അജിത്ത്, ക്രിസ്സ് വിന്റർബോൺ തോമസ്, ഇമ്മാനുവേൽ സി എസ് എന്നിവരുടെ മൃതദേഹങ്ങളാണ് സ്‌കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്.
തൃശൂർ – പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിയിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാകുളം വെട്ടിക്കൽ മാർ ബസേലിയേസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി ഊട്ടിയിലേക്ക് പോയ ബസ് കോയമ്പത്തൂരിലേക്ക് പോവുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.