വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തിൽ ഉൾപ്പെടുത്താൻ നിർദേശം

May 17, 2022 - By School Pathram Academy

സംസ്ഥാനത്തെ സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്.

ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം ബി.ബബിത നിർദേശം നൽകി.

പെൺകുട്ടികളുടെ കായിക പരിശീലന സമയത്ത് നിർബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേൽനോട്ടം ഉറപ്പാക്കണം.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ പൂർണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം.

രാത്രി സമയങ്ങളിൽ പുരുഷ പരിശീലകർ പരിശീലനം നൽകുമ്പോൾ വനിതാ അധ്യാപികമാരുടെയോ മറ്റോ സാന്നിധ്യം ഉറപ്പാക്കണം.

കായിക പരിശീലകൻ കുട്ടികളോട് പൂർണമായും ശിശുസൗഹാർദ്ദമായി പെരുമാറണം.

നിയമലംഘനം ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ വകുപ്പുതല നടപടികൾ സ്വീകരിക്കണം.

കായിക പരിശീലകരായ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, അവരുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും പ്രധാന അധ്യാപകനും, കായിക താരങ്ങളായ കുട്ടികളും, അവരുടെ രക്ഷിതാക്കളും, സ്‌കൂൾ കൗൺസിലറും ഉൾപ്പെടുന്ന പരാതി പരിഹാര സമിതി രൂപികരിക്കണം.

ദൂരെ സ്ഥലങ്ങളിൽ കായിക മത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോൾ പെൺകുട്ടികളുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാൻ വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തിൽ ഉൾപ്പെടുത്തണം.

ഏതെങ്കിലും വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചാൽ ഉടൻ പോലീസിന് കൈമാറണം. ശുപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവിൽ നിർദേശം നൽകി.

Category: News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More