വയനാട് മണ്ണിടിച്ചൽ ദുരന്തം; ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

August 16, 2024 - By School Pathram Academy

ഉത്തരവ്

 

വയനാട് ജില്ലയിൽ 2024 ജൂലൈ 30- ന് ഉണ്ടായ മണ്ണിടിച്ചിലിന്റെ രക്ഷാപ്രവർത്തനം/പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ജീവനക്കാരുടെ വേതനത്തിൽ നിന്നും കുറവു ചെയ്യുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത് നിക്ഷേപിക്കുന്നതിലേയ്ക്കായി പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സി എം ഡി ആർ എഫ് ട്രഷറർ എന്ന പേരിൽ തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ തുടങ്ങുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.