വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍
ഇന്ത്യ വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും, പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാം
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിൻ്റെ അടയാളപ്പെടുത്തലാണ് ഇന്ത്യ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളാണ് സർക്കാർ സംവിധാനങ്ങൾ നാടെങ്ങും നടത്തുന്നത്. ഈ ആഘോഷ വേളയിൽ സ്വാതന്ത്ര്യ ദിനത്തിൻ്റെ ചരിത്രവും പ്രധാന്യവും എന്തൊക്കെയാണെന്ന് പരിശോധിക്കാം…
‘വർഷങ്ങൾക്കുമുമ്പ് നമ്മൾ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോൾ നമ്മുടെ പ്രതിജ്ഞ വീണ്ടും സമയമായിരിക്കുന്നു. അർദ്ധരാത്രിയിൽ, ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണർന്നെഴുന്നേറ്റു. ‘1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ നെഹ്റു ഭരണഘടനാ അസംബ്ലിയിൽ നടത്തിയ ചരിത്രപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും നേരിട്ട യാതനകളിൽ നിന്നും പോരാട്ടങ്ങൾക്കൊടുവിൽ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവൻ ആ വാക്കുകളിൽ നിഴലിച്ചിരുന്നു. എല്ലാ വർഷവും, പതാക ഉയർത്തൽ ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ,മത്സരങ്ങൾ എന്നിവയോടെ രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്നുണ്ട്.
പതാക ഉയർത്തലിനൊപ്പം അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപനം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യം എങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിനത്തിൽ കൂട്ടുകാർക്കും ബന്ധുക്കൾക്കും നമ്മൾ എല്ലാവരും സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നൽകേണ്ടി വന്നത്. ആ ധീരരുടെ സ്മരണയിൽ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാം. ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ,
നാനാത്വത്തിലും ഏകത്വം എന്നത് രാജ്യമാണ്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാൻ ഒന്നിനെയും അനുവദിക്കരുത്. സ്വാതന്ത്ര്യദിനാശംസകൾ!
കാലമെത്ര മുന്നോട്ട് പോയാലും നമ്മൾ എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്വ ശക്തികളുടെ കൈകളിൽ നിന്ന് തിരിച്ചുപിടിച്ച ധീര യോദ്ധാക്കളെ സ്മരിക്കാൻ മറക്കരുത്. സ്വാതന്ത്ര്യ ദിനാശംസകൾ!,
സ്വാതന്ത്ര്യം പണത്താൽ വാങ്ങാൻ കഴിയില്ല. ബ്രിട്ടീഷ് രാജിനെതിരായ വർഷങ്ങളുടെ പോരാട്ടത്തിലൂടെ ഞങ്ങൾ സമ്പാദിച്ചു. ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ രാജ്യത്തിനായി പോരാടിയ എല്ലാവരെയും നമുക്ക് ഓർക്കാം!
വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തിൽ കൈമാറാൻ ആശംസകൾ
സ്വാതന്ത്ര്യത്തിൻ്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2023 ഓഗസ്റ്റ് 15ന് രാഷ്ട്രം 77-ാം തീയതി സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിൻ്റെ കീഴിൽ എണ്ണമറ്റ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്ക് ശേഷം 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളിൽ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരർ അഭിമാനത്തോടെ ജീവൻ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനിൽപ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയിൽ നിന്ന് വിജയകരമായി പുറത്താക്കാൻ കഴിഞ്ഞു.
രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിൻ്റെ ത്രിവർണ്ണ പതാക ഉയർത്തുന്നത് കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിൻ്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കാൻ ചില സന്ദേശങ്ങൾ ഇതാ. ഇവ നിങ്ങൾക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.
സ്വാതന്ത്ര്യ ദിനാശങ്ങൾ
സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകർന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവർണ്ണ പതാക വാനോളം – ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
ഭാരതം എൻ്റെ നാടാണ്. ഓരോ ഭാരതീയനും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഒരു ഭാരതീയനായതിൽ നമുക്ക് അഭിമാനിക്കാം – ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
വെള്ളക്കാരൻ്റെ അടിമത്തത്തിൽ നിന്ന് മോചനമേകി സ്വാതന്ത്ര്യമായൊരു ലോകം ഞങ്ങൾക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം – സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
അഭിമാനിക്കാൻ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തി. ഓർക്കുക, ഒരുപാട് പേരുടെ ത്യാഗത്തിൻ്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയിൽ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനങ്ങൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
മതന്ധതയ്ക്കെതിരെ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു – ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിൻ്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ചു ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവിതവും എന്നും നിലനിൽക്കട്ടെ – ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
സ്വാതന്ത്ര്യം എന്നത് ദൈവം നമുക്ക് തന്ന അധികാരമാണ്. ആർക്കും നിങ്ങളിൽ നിന്ന് എടുത്തുകളയാനാകാത്ത ഒന്ന്. നമുക്ക് സ്വാതന്ത്ര്യം ആഘോഷിക്കാം – ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
ലോകത്ത് വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം – ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
സംസാരിക്കാനും കേൾക്കാനുമുള്ള അവകാശം ഇന്ന് എല്ലാവർക്കും ഉണ്ട്. നിരവധി ധീരരായ മഹത് വ്യക്തികൾ പൊരുതി നേടിയ ഒരു അവകാശം. നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് അവർ നൽകിയ വില ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
സ്വാതന്ത്ര്യ ദിനാശങ്ങൾ
നമ്മുടെ പൂർവ്വികർ അവരുടെ കഠിനാധ്വാനവും ത്യാഗവും കൊണ്ട് നമ്മുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ഇനി വരുന്ന തലമുറകൾക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാൻ ആ സ്വാതന്ത്ര്യത്തിൻ്റെ മഹത്വം നമുക്ക് കാക്കാം. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ